Flash News

6/recent/ticker-posts

കോക്കനട്ട്‌ ബിസ്കറ്റ്‌

Views

                 കോക്കനട്ട്‌ ബിസ്കറ്റ്‌


ചായയുടെ കൂടെ ഒരു അടിപൊളി ബിസ്ക്കറ്റ് കഴിക്കണോ.. ഇതിനായി നാം മുട്ടയോ ,ഓവനൊ ഒന്നും ഉപയോഗിക്കുന്നില്ല... വളരെ സിമ്പിൾ റെസിപ്പി ആണിത്‌..



തേങ്ങ ബിസ്ക്കറ്റ്
ചേരുവകൾ


_മൈദ - ഒരു കപ്പ്‌_

_ബേക്കിംഗ്‌ പൗഡർ - അര ടീസ്പൂൺ_

_ഡെസിക്കേക്കറ്റഡ്‌ കോക്കനട്ട്‌ - 1 കപ്പ്‌_

_പൊടിച്ച പഞ്ചസാര - അര കപ്പ്‌_

_ബട്ടർ - 3 ടേബിൾ സ്പൂൺ_

_പാൽ - 2 ടേബിൾ സ്പൂൺ_


തയ്യാറാക്കുന്ന വിധം


_ഒരു കപ്പ് മൈദയിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് പൗഡർ ഇട്ട് നന്നായി മിക്സ് ചെയ്യുക._

_അതിലേക്ക് ഡെസിക്കേക്കറ്റഡ്‌ കോക്കനട്ട്, ബട്ടർ, പൊടിച്ച പഞ്ചസാര പാൽ എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക._

_എന്നിട്ട് അത് കൈവെള്ളയിൽ വെച്ച് പരത്തി കുക്കീസ് ഷേപ്പ് ആക്കിയെടുക്കുക._

_ഇനി അടി കട്ടിയുള്ള ചൂടാക്കിയ ഒരു പാത്രത്തിൽ ഒരു റിങ് വെച്ചുകൊടുത്ത് അതിന്റെ മുകളിൽ ഈ കുക്കീസ് വെച്ചുകൊടുത്തു 30 മിനിറ്റ് കുറഞ്ഞ തീയിൽ ബേക്ക് ചെയ്തെടുക്കുക._

_കോക്കനട്ട്‌ ബിസ്കറ്റ്‌ തയ്യാറായി കഴിഞ്ഞു._





Post a Comment

0 Comments