Flash News

6/recent/ticker-posts

_ഇഡ്ഡലി മഞ്ചൂരിയൻ_

Views

               _ഇഡ്ഡലി മഞ്ചൂരിയൻ_.



_പല തരം ഇഡലികൾ നാം കഴിച്ചിട്ടും ചിലത്‌ പരിചയപ്പെട്ടിട്ടും ഉണ്ട്‌ . അത്‌ പോലെ ഗോപി  മഞ്ചൂരിയൻ ഒക്കെ കഴിക്കാത്തവർ ചുരുക്കം ആയിരിക്കും.. ഇന്ന് നാം ഇവിടെ ഇഡലി ഉപയോഗിച്ച്‌ ഇഡലി മഞ്ചൂരിയൻ ആണ്‌ തയ്യാറാക്കുന്നത്‌._

____________________________________

ചേരുവകൾ

___________________________________


_ഇഡ്ഡലി                      - 6 എണ്ണം_

_കടലമാവ്                 - 1/2 കപ്പ്‌_

_മൈദ                        - 1/2 കപ്പ്‌_

_ഉപ്പ്                             - 1 ടീസ്പൂൺ_

_മുളക് പൊടി             - 1 ടീസ്പൂൺ_

_കായപ്പൊടി               - ഒരു നുള്ള്_

_ഉള്ളി                           - 1 എണ്ണം_

_ഇഞ്ചി                         - 1 ഇഞ്ച്‌_

_വെളുത്തുള്ളി            - 6 അല്ലി_

_മുളക്                         - 2 എണ്ണം_

_സോയ സോസ്‌         - 1 ടീസ്പൂൺ_

 _വിനാഗിരി                 - 1ടീസ്പൂൺ_

_ടൊമാറ്റൊ കെച്ചപ്പ്‌     - 2 ടീസ്പൂൺ_

_കോൺഫ്ലവർ             - 1 ടീസ്പൂൺ_

_വെള്ളം                     - മുക്കാൽ കപ്പ്‌_

_മല്ലിയില_

_എണ്ണ_


___________________________________

തയ്യാാക്കുന്ന വിധം

__________________________________


*Step - 1*

_ഇഡ്ഡലി ചെറിയ കഷ്ണങ്ങളായി മുറിച്ചു വെക്കുക. ഒരു ബൗളിലേക്ക് കടലമാവ്, മൈദമാവ്, കായപ്പൊടി, 3/4 കപ്പ്‌ വെള്ളം, 1/2 ടീസ്പൂൺ മുളക് പൊടി, എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ചൂടായ എണ്ണയിലേക്ക്‌ കഷ്ണങ്ങളിക്കിയ ഇഡ്ഡലി മാവിൽ മുക്കി പൊരിച്ചെടുക്കുക._

*Step-2*

_ചൂടായ പാനിലേക്ക്‌ അരിഞ്ഞു വെച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌, ഉള്ളി, 1/2 ടീസ്പൂൺ മുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റിയതിന് ശേഷം വിനാഗിരി, സോയ സോസ് , ടൊമാറ്റൊ കെച്ചപ്പ്‌, എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് 1 ടീസ്പൂൺ കോൺഫ്ലവർ  3 ടീസ്പൂൺ വെള്ളവും ചേർത്ത് മിക്സ്‌ ചെയ്ത് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കുറുകി വരുമ്പോൾ ഫ്രൈ ചെയ്ത ഇഡ്ഡലിയും മല്ലിയിലയും ചേർത്ത് മിക്സ്‌ ചെയ്യുക._

_ഇഡലി മഞ്ചൂരിയൻ റെഡി._





Post a Comment

0 Comments