Flash News

6/recent/ticker-posts

തൽക്കാലം തേപ്പ് കഴിഞ്ഞ് വീട് കൂടാം....പെയിന്റിന് വീണ്ടും വില വർദ്ധിപ്പിക്കാർ ഉത്പാദകർ തുനിയുന്നു.

Views
മലപ്പുറം : പൂപ്പൽ പിടിച്ച ചുവരുകൾക്ക് ചായം പൂശമെന്നു കരുതിയാൽ സംഗതി അത്ര കളറാവില്ല.പെയിന്റ് നിർമാണത്തിന് ആവശ്യമായ ആസംസ്‌കൃത  വസ്തുക്കളുടെ അനിയന്ത്രിമായ വിലവർദ്ധനവ് പെയിന്റ് വ്യവസായത്തെ പ്രതീകൂലമായി ബാധിച്ചെന്ന് നിർമാതാക്കളുടെ അഖിലേന്ത്യാ സംഘടനയായ ഇന്ത്യൻ സ്മാൾ സ്‌കയിൽ പോയിന്റ് അസോസിയേഷന്റെ (ഇസ്പാ -ISSPA)കേരള ഘടകം കഴിഞ്ഞ ഒക്ടോബറിൽ കൊച്ചിയിൽ കൂടിയ യോഗം വിലയിരുത്തിയിരുന്നു.

50000 ത്തോളം തൊഴിലാളികൾ നേരിട്ട് ജോലി ചെയ്യുന്ന 200 -ൽ പരം ചെറുകിട പെയിന്റ് നിർമാണത്തിലെ പ്രാധാന ആസംസ്‌കൃത വസ്തുക്കൾ എന്നതിനാലാണ് ഇന്ധന വിലവർദ്ധന  നേരിട്ട് പെയിന്റ് വ്യവസായത്തെ ബാധിക്കുന്നത്. ഇതര സംസ്ഥാനത്ത് നിന്നാണ് പ്രധാനമായും പെയിന്റ് എത്തുന്നത്.20 ലിറ്ററിന്റെ ബക്കറ്റിന് 700-മുതൽ 800 രൂപവരെയും വർധനയുണ്ടായി ചെറിയ വീട് പെയിന്റ് ചെയ്യണമെങ്കിൽ തന്നെ ചുരുങ്ങിയത് 40 ലിറ്റർ വേണം. സാധാരണയായി ഉപയോഗിക്കുന്ന പെയിന്റ്റിന് 400 രൂപ വരെ കൂടിയിട്ടുണ്ട്.അഞ്ചു മാസം മുൻപ് 1700 രൂപയുണ്ടായിരുന്ന ഇന്റീരിയർ പെയിന്റിന് 2490രൂപയും 2250 രൂപയുണ്ടായിരുന്ന എക്സ്റ്റീരിയർ പെയിന്റ്റിന് 2900 രൂപയുമായി.
 പൊതുവെ  വില കൂടുതലായ പ്ലാസ്റ്റിക് എമൽഷൻ പെയിന്റ്റുകളുടെ വിൽപ്പന നന്നേ കുറഞ്ഞു. കാലാവസ്ഥയെ പ്രധിരോധിക്കാൻ ശേഷിയുള്ള വെതർഷീൽ മാക്സ് പെയിന്റ്റുകൾക്ക് 200 രൂപയാണ് കൂടിയത്. മരഉരുപ്പണികളുടെ സംരക്ഷണത്തിനുള്ള പോളിയൂറിത്തീന്  80 രൂപ വർധിച്ചു. ടൈറ്റാനിയം ഡയോക്സൈഡ്, ക്രൂഡ് അടിസ്ഥാനമായ മോണോമറുകൾ എന്നുവയുടെ വിലയിൽ 2020 ന് ശേഷം 20 മുതൽ 25 ശതമാനം വർധിച്ചു. വില ഇനിയും വർധിക്കുമെന്നാണ് സൂചന.


Post a Comment

1 Comments

  1. പെയിന്റ് വീട്നിർമാണത്തിന് ഒരു അത്യാവശ്യഘടകമൊന്നും അല്ല . ആവശ്യത്തിലധികം പണം കയ്യിലുള്ളവർക്ക് തങ്ങളുടെ ധനശേഷി മറ്റുള്ളവരെ ബോധിപ്പിക്കാനുള്ള ഒരു അലങ്കാരം മാത്രമാണ് പെയിന്റ് . ഇത്തിരി നീറ്റുകക്ക വാങ്ങി അല്പം നിലം ചേർത്ത് പൂശിയാൽ പെയിന്റടിച്ചതിനേക്കാൾ വൃത്തിയും ഭംഗിയും ചുമരുകൾക്കുണ്ടാകും . ഇപ്പോഴത്തെ പെയിന്റ്റുകളിൽ നിന്നും നിർഗമിക്കുന്ന ദുർഗന്ധങ്ങളും രാസവസ്തുക്കൾ മൂലമുള്ള അല്ലെർജികളും മറ്റു ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കുകയും ചെയ്യാം . പക്ഷേ ഇക്കാലത്തു വീടുണ്ടാക്കുന്ന ഇടത്തരക്കാരനും പണക്കാരനും ആരോഗ്യത്തെയോ മലിനികരണത്തെയോ പറ്റി അല്ലല്ലോ ചിന്തിക്കുന്നത് . അവരുടെ ചിന്ത അയൽക്കാരെയും നാട്ടുകാരെയും എങ്ങനെയൊക്കെ അത്ഭുതപ്പെടുത്താമെന്നും അവരെ എങ്ങനെയൊക്കെ അസൂയാലുക്കളാക്കാമെന്നുമാണ് . പണം പോയാലും പൗറ് (പവർ അല്ല ) വരട്ടേയെന്നാണ് മിക്ക ഇടത്തരക്കാരുടെയും ചിന്ത .

    ReplyDelete