Flash News

6/recent/ticker-posts

തേൻ നെല്ലിക്ക

Views

തേൻ നെല്ലിക്ക



3-4  ദിവസങ്ങൾ കൊണ്ട് തേൻ നെല്ലിക്ക

ചേരുവകൾ :

1. മൂത്ത നെല്ലിക്ക - 12
2. ശർക്കര പാനി - 2 ചെറിയ ശർക്കര അച്ചുകൾ കാൽ കപ്പ് വെള്ളത്തിൽ തിളപ്പിച്ച് അലിയിച്ച് അരിച്ചത്
3. പഞ്ചസാര അല്ലെങ്കിൽ ബ്രൌൺ ഷുഗർ - 3 ചെറിയ സ്പൂൺ
4. വെള്ളം - കാൽ ഗ്ലാസ്സ്
5. ഏലക്ക പൊടി - ഒരു നുള്ള്
6. കറുവപ്പട്ടപൊടി - ഒരു നുള്ള്
7. കുരുമുളക് പൊടി - ഒരു നുള്ള്
8. ഉപ്പ് - രണ്ട് നുള്ള്
9. തേൻ - ഒന്നര കപ്പ്

തയ്യാറാക്കുന്ന വിധം :

നെല്ലിക്ക കഴുകിയ ശേഷം ഒരു ഫോർക്ക് ഉപയോഗിച്ച് അങ്ങിങ്ങായി കുത്തി കൊടുക്കുക.
കാൽ ഗ്ലാസ്സ് വെള്ളത്തിൽ ബ്രൌൺ ഷുഗർ (അല്ലെങ്കിൽ സാധാ പഞ്ചസാര) ഇട്ട് തിളപ്പിക്കുക. അതിലേക്ക് ശർക്കരപ്പാനി അരിച്ചൊഴിക്കുക. തിളക്കുമ്പോൾ നെല്ലിക്ക ഇട്ട് വേവിക്കുക. നെല്ലിക്ക അധികം വെന്ത് പോകരുത്. തീയണച്ച ശേഷം, ഏലക്ക പൊടി, കറുവപ്പട്ട പൊടി, കുരുമുളക് പൊടി എന്നിവ ചേർത്തിളക്കി തണുക്കാൻ വെക്കുക. നന്നായി തണുത്ത ശേഷം തേൻ ചേർക്കുക. ഉപ്പും ഇട്ട് യോജിപ്പിച്ച് കുപ്പി പാത്രത്തിലോ, ഭരണിയിലോ ആക്കിയ ശേഷം 3 ദിവസം കഴിഞ്ഞ് ഉപയോഗിക്കാം.

കുപ്പിയിൽ നെല്ലിക്ക ആക്കുമ്പോൾ നെല്ലിക്കയുടെ ഒപ്പം വരുന്നത്ര തേൻ വേണം. 3 ദിവസം വെക്കുമ്പോൾ കുപ്പി ഇടക്കിടക്ക് ഒന്ന് ചെറുതായി കുലുക്കി വെക്കുക.
സസ്യാഹാരവിചിന്തനം


Post a Comment

0 Comments