Flash News

6/recent/ticker-posts

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജീവനാഡിയുണരാൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Views

കോട്ടക്കൽ : മിത്രയ ബ്ലഡ് ഡൊണേഷനും ജനകീയ രക്തദാന സേന പിബി ഡി എയും സംയുക്തമായി റിപ്പബ്ലിക്ക്‌ ദിനത്തോടനുബന്ധിച്ച് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

 കോവിഡ് മഹാ മാരിയുടെ തിരിച്ചു വരവ് വൻ പ്രതിസന്ധിയാണ് ഈ മേഖലയിൽ ഉണ്ടാക്കി കൊണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കിയാണ് ക്യാമ്പിന് തുടക്കമിട്ടതെന്നും അതിന്റെ പ്രാധാന്യം മനസ്സിലാക്കി ഒരുപാട് സുമനസ്സുകൾ സഹകരിച്ച് രക്തദാനം നടത്തുകയും ചെയ്തതായും ഭാരവാഹികൾ അറിയിച്ചു. 
മിത്രയ കോർഡിനേറ്റർമാരായ ഫഹദ് വേങ്ങര, ഹാഷിഫ് മേലാറ്റൂര്, ജനകീയ രക്തദാന സേന പിബിഡിഎ വൈസ് ചെയർമാൻ അബ്ദുൽ റഹ്മാൻ കൊളപ്പുറം, കോർഡിനേറ്റർമാരായ ലത്തീഫ് തിരൂർ, സൽമാൻ മമ്പുറം, ഷബീർ പെരിന്തൽമണ്ണ, സക്കീർ നെല്ലിപ്പറമ്പ്, ഹൈറുന്നീസ ആലത്തിയൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.


Post a Comment

0 Comments