Flash News

6/recent/ticker-posts

മലയാളികളുടെ ഇഷ്ട വിഭവങ്ങളായ കപ്പയും പുട്ടും ചേര്‍ന്ന് ഒറ്റ പലഹാരം തയ്യാറാക്കാം. കപ്പപ്പുട്ട്… എങ്ങനെയാണ് കപ്പപ്പുട്ട് ഉണ്ടാക്കുന്നതെന്ന് നോക്കാം.

Views

മലയാളികളുടെ ഇഷ്ട വിഭവങ്ങളായ കപ്പയും പുട്ടും ചേര്‍ന്ന് ഒറ്റ പലഹാരം തയ്യാറാക്കാം. കപ്പപ്പുട്ട്… എങ്ങനെയാണ് കപ്പപ്പുട്ട് ഉണ്ടാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍

കപ്പ ചിരകിയെടുത്തത് - അരക്കപ്പ്

പുട്ടുപൊടി (അരിപ്പൊടി) - അരക്കപ്പ്

തേങ്ങ ചിരകിയത് - ഒരു കപ്പ്

ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

കപ്പ ചിരകിയതും അരിപ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതില്‍ വെളളം ചേര്‍ക്കേണ്ട ആവശ്യമില്ല. കുക്കറില്‍ ഘടിപ്പിക്കാവുന്ന പുട്ടുമേക്കറിലും സാധാരണ പുട്ടുകുടത്തിലും ഇതുണ്ടാക്കാവുന്നതാണ്. ഇവിടെ നമ്മള്‍ കുക്കര്‍ ഉപയോ​ഗിച്ചാണ് ഉണ്ടാക്കുന്നത്. അതിനായി കുക്കറില്‍ ആവശ്യത്തിന് വെളളം വെച്ച്‌ തിളപ്പിക്കുക.

ആവി വന്നു കഴിയുമ്ബോള്‍ പുട്ടു മേക്കര്‍ കുക്കറില്‍ ഘടിപ്പിക്കുക. സ്റ്റീം നോസില്‍ പൂര്‍ണമായും പുട്ടുമേക്കറിനകത്ത് യോജിപ്പിക്കണം. ഇനി പുട്ടുമേക്കറില്‍ ആവശ്യത്തിന് തേങ്ങ നിരത്തിയ ശേഷം അതിനു മുകളിലായി അരിപ്പൊടി-കപ്പ മിശ്രിതം നിറയ്ക്കുക. വേണമെങ്കില്‍ മുകളിലും തേങ്ങ വിതറിക്കൊടുക്കാം. അടച്ചു വെച്ച്‌ മൂന്നു മുതല്‍ അഞ്ച് മിനിറ്റ് വേവിക്കുക. ശേഷം കുക്കറില്‍ നിന്നെടുത്ത് മറ്റൊരു പാത്രത്തിലേക്ക് തയ്യാറായ പുട്ട് മാറ്റുക. ചൂടോടെ ചിക്കന്‍ കറിയ്ക്കൊപ്പമോ, മീന്‍ കറിയ്ക്കൊപ്പമോ കഴിക്കാം.





Post a Comment

0 Comments