Flash News

6/recent/ticker-posts

ഗൂഡാലോചന കേസ്‌: അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാൽ ഫോൺ കൈമാറില്ലെന്ന് ദിലീപ്

Views


കൊച്ചി: ഗൂഢാലോചന കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ദിലീപ് ഫോണ്‍ ഹാജരാക്കില്ലെന്ന് റിപ്പോര്‍ട്ട്.അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അഭിഭാഷകന് കൈമാറിയിരിക്കുകയാണെന്നും അതിനുശേഷം ഹാജരാക്കാമെന്നുമാണ് ദിലീപിന്റെ വിശദീകരണം.

പഴയ ഫോണുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി മോഹനചന്ദ്രന്‍ പ്രതികള്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു. നാല് ഫോണുകളും ഇന്ന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയത്.
ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടിഎന്‍ സുരാജ്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരാണ് ഫോണ്‍ മാറ്റിയത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നാല് പ്രതികള്‍ അവര്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ മാറ്റി പുതിയ ഫോണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത അന്ന് തന്നെ ദിലീപ് അടക്കം നാല് പ്രതികള്‍ അവര്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ മാറ്റിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.



Post a Comment

0 Comments