Flash News

6/recent/ticker-posts

സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിനെതിരെ ദിലീപ് സുപ്രീം കോടതിയിൽ

Views
നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിനെതിരെ നടൻ ദിലീപ് സുപ്രീം കോടതിയിൽ .
വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ദിലീപ് സത്യവാങ്മൂലം നൽകിയത്.

കേസിൽ തുടരന്വേഷണം വേണമെന്ന ആവശ്യം പ്രഹസനമാണെന്നും സമയം ചോദിക്കുന്നത് വിചാരണ ജഡ്ജി മാറുന്നത് വരെ നീട്ടിക്കൊണ്ട് പോകാനാണെന്നും  ദീലീപ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിലെ വിചാരണ
ഫെബ്രുവരി 16-നകം  പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്നാണ് സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നത്.
എന്നാൽ കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരേ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളിൽ തുടരന്വേഷണം ആവശ്യമാണെന്ന്  അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിൽ സർക്കാർ  അപേക്ഷ ഫയൽ ചെയ്തിട്ടുള്ളത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments