Flash News

6/recent/ticker-posts

പ്രവാസികളായ ഞങ്ങൾക്ക് മാത്രം നിയന്ത്രണമോ?;പുതിയ ക്വാറന്റീന്‍ നിര്‍ദേശത്തിനെതിരെ പ്രതിഷേധം ശക്തം

Views
ദുബൈ: വിദേശത്തുനിന്നെത്തുന്നവർ നാട്ടിൽ ഏഴ്​ ദിവസം നിർബന്ധിത ക്വാറന്‍റീനിൽ കഴിയണമെന്ന കേന്ദ്ര സർക്കാരിന്‍റെയും ആരോഗ്യ മന്ത്രി വീണാ ജോർജിന്‍റെയും അറിയിപ്പിനെ ചോദ്യം ചെയ്ത്​ പ്രവാസികൾ. ഗൾഫിൽ നിന്ന്​ പി.സി.ആർ പരിശോധനയും വിമാനത്താവളത്തിലെ പരിശോധനയും കഴിഞ്ഞ്​ നെഗറ്റീവായി വീട്ടിലെത്തുന്ന തങ്ങൾ എന്തിന്​​ ക്വാറൻനീൽ കഴിയണമെന്നാണ്​ അവരുടെ ചോദ്യം.
സാമൂഹിക അകലത്തിന്‍റെ കണിക പോലും പാലിക്കാത്ത പാർട്ടി പരിപാടികളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നവർക്കില്ലാത്ത മഹാമാരി പ്രവാസികൾക്ക്​ മാത്രം എങ്ങിനെയാണ്​ ബാധിക്കുന്നതെന്നും അവർ ചോദിക്കുന്നു. വിമാനങ്ങളിൽ നിന്നോ വിമാനത്താവളങ്ങളിൽ നിന്നോ കോവിഡ്​ പടരുമെന്ന യാതൊരു ശാസ്ത്രീയ പഠനവും ഇല്ലാത്ത സ്ഥിതിക്ക്​ പ്രവാസികൾക്ക്​ മേൽ നിയന്ത്രണം ഏർപെടുത്തുന്നത്​ കണ്ണിൽ പൊടിയിടാനാണെന്നാണ്​ അവരുടെ അഭിപ്രായം.
ഇന്ത്യയിൽ ഇന്നലെ റിപ്പോർട്ട്​ ചെയ്തത്​ 1,17,100 കോവിഡ്​ കേസുകളാണ്​. ഗൾഫ്​ രാജ്യങ്ങളിലെ മൊത്തം കണക്കെടുത്താൽ പോലും ഇതിന്‍റെ പത്തിൽ ഒന്ന്​ കേസ്​ മാത്രമാണുള്ളത്​. കോവിഡ്​ കുറഞ്ഞ രാജ്യത്ത്​ നിന്നും കൂടിയ രാജ്യത്തേക്ക്​ വരുന്നവർക്ക്​ അനാവശ്യ നിയന്ത്രണം ഏർപെടുത്തുന്നതിനെയാണ്​ പ്രവാസികൾ ചോദ്യം ചെയ്യുന്നത്​.
കോവിഡ്​ തുടങ്ങിയ കാലം മുതൽ നാട്ടിൽ രോഗികളുടെ എണ്ണം വർധിച്ചാൽ ആദ്യം പിടിവീഴുക പ്രവാസികളുടെ കഴുത്തിനാണ്​. സർക്കാർ കനത്ത നടപടികളെടുക്കുന്നു എന്ന്​ വരുത്തിത്തീർക്കാനുള്ള ഏറ്റവും മികച്ച മാർഗമായാണ്​ ഇതിനെ കാണുന്നത്​. പ്രവാസികൾക്കായി ശബ്​ദിക്കാൻ നാട്ടിലെ പ്രതിപക്ഷ കക്ഷികൾ പോലും മുന്നിട്ടിറങ്ങാറില്ല.
ചുരുങ്ങിയ ദിവ​സത്തേക്ക്​ അവധിക്കെത്തുന്നവരാണ്​ ഇതുമൂലം കുടുങ്ങുന്നത്​. ക്വാറന്‍റീൻ കഴിഞ്ഞാൽ ഉടൻ തിരികെയെത്തേണ്ട അവസ്ഥയിലാണവർ. കുടുംബത്തിലുള്ളവരുടെ മരണം പോലുള്ള അടിയന്തര ആവശ്യങ്ങൾക്കായി വിദേശത്ത്​ നിന്ന്​ വരുന്നവർക്ക്​ ഏർപെടുത്തിയിരുന്ന എയർസുവിധയിലെ സൗകര്യം കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ട്​ രണ്ട്​ മാസം കഴിഞ്ഞു. ഇക്കാര്യത്തിൽ നിരവധി നിവേദനങ്ങൾ അയച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല.


Post a Comment

2 Comments

  1. ചെങ്ങയിമാരെ എളാരേം നന്മക്കാന് ഈ പറയുന്നത്..... പുറത്തു നിന്ന് വരുന്നവർക്കു രോഗം അധികമാണ്.... അതാണ് ക്വാറന്റൈനിൽ ഇരിക്കാൻ പറയുന്നത്..... അപ്പോ thudagum ഞങ്ങക്കു മാത്രമോ ക്വാറന്റൈൻ എന്ന്... കഷ്ടം തന്നെ

    ReplyDelete
  2. പ്രിയപ്പെട്ട പ്രവാസികളേ , നിങ്ങളോട് അടിയന് സഹതാപമുണ്ട് . ഇവിടത്തെ വിശാലമായ ധാരാളം അടുപ്പുകൾ അമ്മായയമ്മമാർ എന്ന രാഷ്ട്രീയത്തൊഴിലാളികൾക്ക് മാത്രം തൂറാനുള്ളതാണ് . പ്രത്യേകിച്ച് ഭരണകക്ഷികളിലെ രാഷ്ട്രീയത്തൊഴിലാളികൾക്ക് . നിങ്ങൾ പ്രവാസികൾ തൽക്കാലം പറമ്പിലും കക്കൂസിലും കുറ്റിക്കാടുകളിലും ഒന്നും തൂറേണ്ട എന്നാണ് കണ്ടിട്ടുള്ളത് . ആദ്യം രാഷ്ട്രീയവും ജാതിമതങ്ങളും പ്രാദേശികചിന്തകളും കളഞ്ഞു വെറും പ്രവാസി എന്ന പേരിൽ സംഘടിക്കാണും നല്ലൊരു വോട്ടുബാങ്ക് ആവാനും നോക്ക് . അല്ലെങ്കിലിനി പ്രവാസി പ്രവാസലോകത്തു മാത്രം തൂറിയാൽ മതി . പ്രവാസികളോട് അടിയന് സഹതാപമില്ല എന്ന് ദയവായി ചിന്തിക്കരുത് . അടിയനും പ്രവാസിയായിരുന്നു. പ്രവാസികളെ പിന്നിൽനിന്ന് കുത്തുന്നത് രാഷ്ട്രീയക്കാരുടെ വാലാട്ടികളായ ഏതാനും പ്രവാസികൾ തന്നെയാണ് . അവരെ സൂക്ഷിക്കുക . അവരെ അകറ്റിനിറുത്തി മാത്രം സംഘടിക്കുക. എല്ലാം നേരെയാകും b. ജഗദീശ്വരനോട് പ്രാർത്ഥിക്കുക .

    ReplyDelete