Flash News

6/recent/ticker-posts

രാമനാട്ടുകര ബൈപ്പാസില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

Views
കോഴിക്കോട് : രാമനാട്ടുകര ബൈപ്പാസിൽ അറപ്പുഴ പാലത്തിന് സമീപം ലോറിയും കാറും കൂടിയിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു. കോഴിക്കോട് സ്വദേശികളായ കൃഷ്ണൻകുട്ടി (54), സുധ (42) മാണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.
കൃഷ്ണകുട്ടിയുടെ മകൻ അരുണിനും വാഹനമോടിച്ച അലിക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതോടൊപ്പം ഒരു ഗുഡ്‌സ് ഓട്ടോയും അപകടത്തിൽ പെട്ടു.
മലപ്പുറം പടിക്കൽ സ്വദേശികളായ രണ്ട് പേർക്കും പരിക്കേറ്റിട്ടുണ്ട് .
ലോറി കാറിന് നേരെ ഇടിച്ചു കയറുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.


Post a Comment

0 Comments