Flash News

6/recent/ticker-posts

സില്‍വര്‍ലൈന്‍; വിശദീകരണ യോഗം ഇന്ന് മലപ്പുറത്ത്

Views


സംസ്ഥാനത്തിന്റെ   വികസനത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള വിശദീകരണ യോഗം ഇന്ന് മലപ്പുറത്ത് നടക്കും. ജനങ്ങള്‍ക്കിടയിലുള്ള   ആശങ്കകള്‍ ദൂരീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാത കടന്നു പോകുന്ന ജില്ലകളില്‍ വിശദീകരണ യോഗം സംഘടിപ്പിക്കുന്നത്.

സംസ്ഥാന സര്‍ക്കാരും കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡും സംയുക്തമായി   സംഘടിപ്പിക്കുന്ന യോഗത്തിൽ മന്ത്രിമാരായ കെ കൃഷ്ണന്‍ കുട്ടി,   വി. അബ്ദുറഹ്മാന്‍  എന്നിവര്‍  പങ്കെടുക്കും. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും  ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിക്കും. രാവിലെ 11 മണിക്കാണ് യോഗം.



Post a Comment

0 Comments