Flash News

6/recent/ticker-posts

കായയും ബീഫും

Views

കായയും  ബീഫും


1.beaf - 1 ചെറിയകഷ്ണമാക്കിയത്.
2.കായ  കഷ്ണമാക്കിയത്
3. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 2 tbട
4. സവാള - 1നീളത്തിൽ അരിഞ്ഞത്
5. പച്ചമുളക് - 3 "             "
6. മുളക് പൊടി - 3 tbs
7. മല്ലിപൊടി - 3tbs
8. മഞ്ഞൾ പൊടി - 1 tsp
9. വേപ്പില - 4 or5കതിർ
10. തക്കാളി - 2അരിഞ്ഞത്
11. തേങ്ങാ - 1ചെറുത് 
12. ചുവന്നുള്ളി -കുറച്ച്
13. ഏലയ്ക്ക - 4
14. കറുവപ്പട്ട - 2 കഷണം
15.ഗ്രാമ്പു -1കഷ്ണം 
16.അരി ഒരു പിടി 
17.പെരുംജീരകം 1tbl spn.
ആദ്യം ബീഫ്.. കായ..  കഷണമാക്കിയ ശേഷം വൃത്തിയായി കഴുകിയെടുത്ത് ഉപ്പ്. മഞ്ഞൾ പൊടി. അല്പം മുളക്   എന്നിവ ചേർത്ത് കുക്കറിൽ ഇട്ട് വേവിക്കുക 
.പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരി ചേർത്ത് പൊരിഞ്ഞു വരുമ്പോൾ ചെറിയുള്ളി, പെരുംജീരകം, ഏലക്കായ, പട്ട, ഗ്രാമ്പു ചേർത്ത്..   6, 7, 8, ചേരുവകൾ ഇട്ട് വഴറ്റി മസാല നന്നായി മൂത്ത മണം വരുമ്പോൾ തീ of ചെയ്യുക. 
തേങ്ങ ചുട്ടെടുക്കുക.. അല്പം തണുത്താൽ എല്ലാം കൂടി നന്നായി അരയ്ക്കുക.. 

ചട്ടി ചൂടാകുമ്പോൾ എണ്ണയൊഴിച്ചു ഉള്ളിയരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് വഴറ്റി  പച്ചമുളക്, തക്കാളി ചേർക്കുക നന്നായി ഉടഞ്ഞ ശേഷം വേവിച്ച ബീഫും  കായയും  പാകത്തിന് ഉപ്പും ചേർത്ത് 5 മിനിറ്റ് ഇളക്കി യോജിപ്പിക്കുക .അതിന് ശേഷം തേങ്ങാ അരപ്പ് ചേർത്ത് ഇളക്കി മൂടി വെച്ച് 5 മിനിറ്റ് തീ കുറച്ചിട്ട് വേവിക്കുക. വെന്ത് കുറുകി വരുമ്പോൾ കറിവേപ്പില,  ചേർകുക
...


Post a Comment

0 Comments