Flash News

6/recent/ticker-posts

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം

Views
മുതിര്‍ന്ന സിപിഐ എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയൂണ്ടെങ്കിലും ആശുപത്രിയില്‍ തന്നെ തുടരുകയാണെന്നും മകന്‍ വിഎ അരുണ്‍ കുമാര്‍ വ്യക്തമാക്കി.
രണ്ടുദിവസം മുന്‍പാണ് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വി എസിനെ പരിചരിക്കാനെത്തുന്ന നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് വി എസിനും കൊവിഡ് സ്ഥിരീകരിച്ചത്.മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉള്ളതിനാലാണ് വിദഗ്ധ പരിചരണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുറച്ചുനാളുകളായി പൊതുപരിപാടികള്‍ ഒഴിവാക്കിയും സന്ദര്‍ശകരെ അനുവദിക്കാതേയും കഴിയുകയായിരുന്നു വി എസ്. അതേസമയം വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ വിഎസിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


Post a Comment

0 Comments