Flash News

6/recent/ticker-posts

ചുള്ളിപ്പറമ്പ് അബ്ദുല്‍ ലത്തീഫിന്റെ മയ്യിത്ത് ഇന്ന് നാട്ടിലെത്തിക്കും.

Views
വേങ്ങര: അബൂദാബിയിൽ വെച്ച് ഫോര്‍ക്ക് ലിഫ്റ്റ് ദേഹത്ത് തട്ടിയുണ്ടായ അപകടത്തില്‍ മരണപ്പെട്ട മലപ്പുറം വേങ്ങര ചുള്ളിപ്പറമ്പ് പുലരിയിലെ പറങ്ങോടത്ത് മുഹമ്മദ് ഹാജിയുടെ മകന്‍ അബ്ദുല്‍ ലത്തീഫി(49) ന്റെ മയ്യിത്ത് ഇന്ന് (തിങ്കൾ) രാത്രി മയ്യത്ത് നിസ്കാരം കഴിഞ്ഞ ശേഷം നാട്ടിലേക്കയക്കുകയും നാളെ രാവിലെ 7:00 മണിക്ക് നാട്ടിലെത്തുകയും 9:00 മണിക്ക് അരീക്കുളം ജുമാ മസ്ജിദിൽ ഖബറടക്കുകയും ചെയ്യും.

വ്യാഴാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. അബൂദാബിക്ക് അടുത്ത് അല്‍ഫയയിലെ ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു.

ഭക്ഷണാവശിഷ്ടങ്ങള്‍ ഒഴിവാക്കുന്ന പണികള്‍ക്കിടെ പിന്നോട്ടെടുത്ത ഫോര്‍ക്ക് ലിഫ്റ്റ് ദേഹത്ത് തട്ടിയാണ് അപകടമുണ്ടായത്. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിക്കാൻ പാറയിൽ അബ്ദു എന്ന വ്യക്തിയാണ് മുന്നിട്ടിറങ്ങിയത്. മയ്യത്ത് നിസ്കാരത്തിൽ പങ്കെടുക്കുന്നവർ ഇന്ന് രാത്രി 7:00 മണിക്ക് ബനിയാസ് പള്ളിയിൽ എത്തിച്ചേരേണ്ടതാണ്.
മാതാവ്: പരേതയായ പാത്തുമ്മു. ഭാര്യ: മൈമൂനത്ത്. മക്കള്‍: റിയാസ് അസ്​ലം, നജീബ, റഫീഹ്, റബീഹ്. മരുമകന്‍: ആശിഖ് വേങ്ങോളി ചേറൂർ. സഹോദരങ്ങൾ: അഷ്‌റഫ്,ഖൈറുന്നിസ, സാബിറ.


Post a Comment

0 Comments