Flash News

6/recent/ticker-posts

കൊവിഡ് വ്യാപനം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു

Views കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. പ്രതിദിന കൊവിഡ് വർധനവ് ഒന്നര ലക്ഷം കടന്ന സാഹചര്യത്തിലാണ് യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

കൊവിഡിന്റെ വകഭേദമായ ഒമിക്രോണും രാജ്യത്ത് വ്യാപിക്കുകയാണ്. അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളത്. ആരോഗ്യപ്രവർത്തകർക്കും മുന്നണി പോരാളികൾക്കും 60 വയസ്സ് കഴിഞ്ഞവർക്കും തിങ്കളാഴ്ച മുതൽ ബൂസ്റ്റർ ഡോസുകൾ നൽകി തുടങ്ങും. ഇതും യോഗം വിലയിരുത്തി.


Post a Comment

0 Comments