Flash News

6/recent/ticker-posts

മലപ്പുറത്തിന് അഭിമാനം : കെ.വി. റാബിയക്ക് പത്മശ്രീ പുരസ്കാരം

Views
മലപ്പുറത്തിന് അഭിമാനമായി
 പത്മശ്രീ കെ.വി. റാബിയ.!!!

തളർച്ചയെ മറികടന്ന് സ്വപ്നങ്ങൾക്ക് ചിറകുകൾ കണ്ടെത്തി പദ്മശ്രീ നേടിയ കെ വി റാബിയക്ക് പോപ്പുലർ ന്യൂസിന്റെ അഭിനന്ദനങ്ങൾ.

തിരൂരങ്ങാടി : കെ.വി. റാബിയയിലൂടെ മലപ്പുറത്തേക്ക് പത്മശ്രീ പുരസ്കാരം. ഇന്നലെ പ്രഖ്യാപിച്ച 2022 ലെ പത്മ പുരസ്കാരങ്ങളുടെ പട്ടികയിലാണ് തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയും, പ്രശസ്ത സാമൂഹ്യ പ്രവർത്തകയുമായ കെ.വി. റാബിയയുടെ പേരുള്ളത്. അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് 1990 ൽ കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെയാണ് പൊതുരംഗത്ത് ഇവർ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്. 

കോളേജ് വിദ്യാഭ്യാസ കാലത്ത് പോളിയോ പിടിപെട്ട് കാലുകൾക്ക് വൈകല്യം സംഭവിച്ചു. തുടർന്ന് വീൽചെയറിലായിരുന്നു ഇവരുടെ ജീവിതം.

പക്ഷേ പ്രതിസന്ധികളിൽ തളരാതെ സാക്ഷരതാ പ്രവർത്തനങ്ങളിലും, സാമൂഹ്യ പ്രവർത്തനങ്ങളിലും തന്റേതായ പാത റാബിയ വെട്ടിതുറന്നു . കേരള സർക്കാരിന്റെ സാക്ഷരതാ പ്രവർത്തനങ്ങളുടെ ഭാഗമായി അവർ തന്റെ രീതിയിൽ തിരൂരങ്ങാടിയിൽ മുതിർന്നവർക്ക് വേണ്ടിയുള്ള സാക്ഷരതാ പ്രവർത്തനങ്ങൾ ആരംഭിച്ചു. ന്യൂസ് വൺ കേരള. ആറു മാസത്തിനകം തന്നെ റാബിയയുടെ ക്ലാസിന് വൻ സ്വീകാര്യതയാണ് ലഭിച്ചത് . തുടർന്ന് സംസ്ഥാന സർക്കാരടക്കം ഇവരുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തി .

തന്റെ ശാരീരിക പ്രതിസന്ധികളെ സധൈര്യം നേരിട്ട് അവര്‍ ആയിരക്കണക്കിനാളുകള്‍ക്ക് ആശ്രയമായി. ഗ്രാമത്തിലെ നൂറോളം നിരക്ഷരർക്ക് അക്ഷരവെളിച്ചമേകി. ജൻ ശിക്ഷൺ സൻസ്ഥാന്റെ ഭാഗമായി ട്യൂഷൻ സെന്റർ, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയംതൊഴിൽ സംരംഭങ്ങൾ, ബോധവൽക്കരണ‐ശാക്തീകരണ പരിപാടികൾ എന്നിങ്ങനെ വിവിധ പദ്ധതികൾ നടത്തിപ്പോന്നു.

14-ാം വയസുവരെ സാധാരണ കുട്ടികളെപ്പോലെയായിരുന്ന റാബിയ, പിന്നീട് പോളീയോ ബാധിച്ചുപ്പോഴും മാനസികമായി അവര്‍ കരുത്തോടെ നിലകൊണ്ടു.

1994-ല്‍ ‘ചലനം ചാരിറ്റബിള്‍ സൊസൈറ്റി’ എന്ന പേരില്‍ വനിതാ വികസനവും സാക്ഷരതയും ലക്ഷ്യമാക്കി ഒരു സംഘടനയ്ക്ക് രൂപം നല്‍കി. നൂറുകണക്കിനാളുകള്‍ക്ക് അക്ഷരം പകര്‍ന്നു കൊടുത്ത സാക്ഷരാ പ്രവര്‍ത്തനങ്ങള്‍ക്ക് യു.എന്‍. മികച്ച സാക്ഷരതാ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് നല്‍കി അവരെ ആദരിച്ചു. ന്യൂസ് വൺ കേരള. വീൽചെയറിലിരുന്ന് ശാരീരിക വൈകല്യങ്ങളെ മനക്കരുത്ത് കൊണ്ട് തോൽപ്പിച്ച റാബിയ സാക്ഷരതാ പ്രവർത്തനങ്ങളിലും മറ്റു സാമൂഹ്യ സേവനപ്രവർത്തന രംഗങ്ങളിലും സജീവമായിരുന്നു. റാബിയയുടെ സാമൂഹ്യ സേവനപ്രവർത്തനങ്ങളുടെ മികവിൽ നിരവധി പുരസ്‌കാരങ്ങൾ ഇവരെ തേടിയെത്തിയിരുന്നു.

1993ൽ നാഷണൽ അവാർഡ്, സംസ്ഥാന സർക്കാറിന്റെ വനിതരരത്‌നം അവാർഡ്, യു.എൻ. ഇന്റർനാഷണൽ അവാർഡ്, മുരിമഠത്തിൽ ബാവ അവാർഡ്, സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡ്, കണ്ണകി സ്ത്രീശക്തി പുരസ്‌കാരം, സീതി സാഹിബ് അവാർഡ് തുടങ്ങിയവ ചിലതു മാത്രമാണ്. ന്യൂസ് വൺ കേരള. ചലനം സാക്ഷരതാ വികസന സംഘത്തിന്റെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണം, ദാരിദ്ര്യലഘൂകരണം എന്നവയിലും റാബിയ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.

വൈകല്യത്തിന്റെ വിഷമതകൾക്കിടയിലും ചെറുപ്പം മുതലേ വായന ശീലമാക്കിയ റാബിയ തന്റെ വായനയിലൂടെ സ്വായത്തമാക്കിയ അറിവുകളും അനുഭവങ്ങളും രൂപപ്പെടുത്തി ചില കൃതികളും രചിച്ചിട്ടുണ്ട്. റാബിയയുടെ ആത്മകഥയായ ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന ഗ്രന്ഥം വായനക്കാര്‍ക്ക് ഊര്‍ജവും ആത്മവിശ്വാസവും പകരുന്ന ഒന്നാണ്.


Post a Comment

0 Comments