Flash News

6/recent/ticker-posts

ബ്രെഡ് ഹല്‍വ

Views




ഹല്‍വ പലതരത്തില്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ ബ്രെഡ് ഉപയോഗിച്ച്‌ ഹല്‍വ തയാറാക്കിയിട്ടുണ്ടോ. വളരെ കുറച്ച്‌ ചേരുവകള്‍ കൊണ്ട് എളുപ്പത്തില്‍ തയാറാക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.


ചേരുവകള്‍

ബ്രഡ് - 10 സ്ലൈസ്
പഞ്ചസാര - ആവശ്യത്തിന്
വെള്ളം - അര കപ്പ്
ഏലയ്ക്ക പൊടി -5 എണ്ണം

നെയ്യ് - ബ്രഡ് ടോസ്റ്റ് ചെയ്യാന്‍

തയാറാക്കുന്ന വിധം

ആദ്യം പാനില്‍ നെയ്യ് ഒഴിച്ച്‌ ബ്രഡ് സ്ലൈസ് ഒരൊന്നായി രണ്ട് വശവും ബ്രൗണ്‍ കളര്‍ ആകുന്നത് വരെ ടോസ്റ്റ് ചെയ്‌തെടുക്കുക. പഞ്ചസാരയും വെള്ളവും ചേര്‍ത്തു തിളപ്പിക്കുക. പഞ്ചസാര നന്നായി അലിഞ്ഞു കഴിയുമ്ബോള്‍ ടോസ്റ്റ് ചെയ്ത ബ്രഡ് മുറിച്ചു ഇട്ട് കൊടുക്കുക. ശേഷം നന്നായി ഇളക്കി കൊടുക്കുക. വെള്ളം വറ്റി എണ്ണ തെളിഞ്ഞു പാത്രത്തില്‍ നിന്നും വിട്ട് വന്ന് തുടങ്ങുമ്ബോള്‍ ഏലയ്ക്ക പൊടി ചേര്‍ത്തു തീ അണയ്ക്കുക. ശേഷം നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക. തണുത്ത് സെറ്റായി കഴിഞ്ഞാല്‍ മുറിക്കുക. നട്‌സുകള്‍ ഉപയോഗിച്ച്‌ അലങ്കരിക്കാവുന്നതാണ്.






Post a Comment

0 Comments