Flash News

6/recent/ticker-posts

മലപ്പുറത്തിന്റെ സമർത്ഥനായ പൊലീസുകാരൻ ദിലീപിന് നിയമ കുരുക്കൊരുക്കുന്നു

Views

സംസ്ഥാനത്തെ വലിയ ബാങ്ക് കവർച്ചകളായ ചേലേമ്പ്ര, പെരിയ, പൊന്ന്യം, കാന്നാണി, തിരുനാവായ ബാങ്ക് കവർച്ചാ കേസുകളിലെ പ്രതികളെ പിടിച്ചത് മോഹനചന്ദ്രൻ ഉൾപ്പെടെയുള്ള അന്വേഷണ സംഘമാണ്. തിരൂരങ്ങാടി കൊടിഞ്ഞിയിലെ പാത്തുമ്മക്കുട്ടി വധക്കേസിലെ പ്രതി ഇസ്ലാം ഖാനെയും സംഘത്തെയും യു.പി മൊറാദാബാദിലെത്തി സാഹസികമായി പിടികൂടി. കുനിയിൽ ഇരട്ടക്കൊലക്കേസ്, നിലമ്പൂർ രാധാവധക്കേസ് എന്നിവ അന്വേഷിച്ച പ്രത്യേക സംഘത്തിലും ഉണ്ടായി
*മലപ്പുറം*: വലിയ വിവാദം സൃഷ്ടിച്ച നടിയെ അക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസന്വേഷിക്കുന്നത് മലപ്പുറത്തുകാരനായ എസ്.പി. കേസിൽ പ്രതിയായ നടൻ ദിലീപിനെ ചോദ്യംചെയ്യാൻ നേതൃത്വം നൽകുന്നതുൾപ്പെടെ കൊച്ചി ക്രൈംബ്രാഞ്ച് എസ്.പി.യായ എം.പി. മോഹനചന്ദ്രനാണ്. മലപ്പുറം ജില്ലയിലെ  നിലമ്പൂർ സ്വദേശിയായ മോഹനചന്ദ്രൻ അടുത്തിടെയാണ് പ്രമോഷനോട് കൂടി ക്രൈംബ്രാഞ്ച് എസ്.പിയായി കൊച്ചിയിലെത്തുന്നത്.
മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിൽ ജോലിചെയ്ത മോഹനചന്ദ്രൻ സംസ്ഥാന പോലീസിലെ തന്നെ മികച്ച കുറ്റാന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാളാണ്.
മലപ്പുറം സ്പെഷ്യൽ ബ്രാഞ്ച്
ഡി.വൈ.എസ്.പി.യായിരിക്കുമ്പോഴാണ് അവസാന പ്രമോഷൻ ലഭിക്കുന്നത്. അന്വേഷണ മികവിന് വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇതിനോടകം മോഹനചന്ദ്രന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വലിയ ബാങ്ക് കവർച്ചകളായ ചേലേമ്പ്ര, പെരിയ, പൊന്ന്യം, കാന്നാണി, തിരുനാവായ ബാങ്ക് കവർച്ചാ കേസുകളിലെ പ്രതികളെ പിടിച്ചത് മോഹനചന്ദ്രൻ ഉൾപ്പെടെയുള്ള അന്വേഷണ സംഘമാണ്. തിരൂരങ്ങാടി കൊടിഞ്ഞിയിലെ പാത്തുമ്മക്കുട്ടി വധക്കേസിലെ പ്രതി ഇസ്ലാം ഖാനെയും സംഘത്തെയും യു.പി മൊറാദാബാദിലെത്തി സാഹസികമായി പിടികൂടി. കുനിയിൽ ഇരട്ടക്കൊലക്കേസ്, നിലമ്പൂർ രാധാവധക്കേസ് എന്നിവ അന്വേഷിച്ച പ്രത്യേക സംഘത്തിലും ഉണ്ടായിരുന്നു. ഹൈവേ കൊള്ളക്കാരനും ക്വട്ടേഷൻ ഗുണ്ടാസംഘത്തലവനായ കോടാലി ശ്രീധരൻ, വാഹനമോഷ്ടാവ് വീരപ്പൻ റഹീം എന്നിവരെ സാഹസികമായി പിടികൂടിയിരുന്നു.
നേരത്തെ സി.ആർ.പി.എഫിൽ എസ്.ഐ ആയിരുന്ന മോഹനചന്ദ്രന് എൻ.എസ്.ജി  ബ്ലാക് കാറ്റ് കമാൻഡോ പരിശീലനവും ലഭിച്ചിട്ടുണ്ട്. സ്പെഷൽ പ്രൊട്ടക്ക്ഷൻ ഗ്രൂപ്പിന്റെ പരിശീലനം ലഭിച്ച് വി.വി.ഐ.പി
സുരക്ഷാ സംഘത്തിലുമുണ്ടായിരുന്നു. മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ എസ്.പി.ജി സുരക്ഷാസംഘത്തിലുണ്ടായിരുന്നു. കേന്ദ്രസർവീസിൽ നിന്നും രാജിവെച്ചാണ് കേരള പോലീസിൽ എസ്.ഐയായി ചേർന്നത്.
70 ഓളം ഗുഡ് സർവീസ് എൻട്രികളും മുഖ്യമന്ത്രിയുടെ പോലീസ് മെഡലും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments