Flash News

6/recent/ticker-posts

ബാര്‍ബിക്യൂ ചിക്കന്‍ റാപ്പ്

Views



കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ടേസ്റ്റി ഈസി ബാര്‍ബിക്യൂ ചിക്കന്‍ റാപ്പ് ഇരുപത് മിനിറ്റു കൊണ്ട് തയാറാക്കാം.

ചേരുവകള്‍

ചിക്കന്‍ ബ്രസ്റ്റ് പീസ് - ആവശ്യത്തിന്
ബാര്‍ബിക്യൂ സോസ്
ചില്ലി ഫ്‌ലേക്‌സ് - ആവശ്യത്തിന്
പച്ചമുളക് - 2 - 3 എണ്ണം
വെളുത്തുള്ളി - 4 എണ്ണം
സവാള - ആവശ്യത്തിന്
തക്കാളി-
കാരറ്റ്
കാപ്‌സിക്കം - ഒന്ന്
കുരുമുളകുപൊടി -
ടൊമാറ്റോ സോസ് -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
ഒലീവ് ഓയില്‍ -ആവശ്യത്തിന്
ചപ്പാത്തി

ബാര്‍ബിക്യൂ ചിക്കന്‍ റാപ്പ് തയാറാക്കാം ഇരുപത് മിനിറ്റില്‍

ചേരുവകള്‍

തയാറാക്കുന്ന വിധം

ചിക്കന്‍ മാരിനേറ്റ് ചെയ്യുന്നതിനായി വൃത്തിയാക്കി വച്ചിട്ടുള്ള ചിക്കന്‍ ബ്രസ്റ്റ് പീസുകളില്‍ ഒരു ടേബിള്‍ സ്പൂണ്‍ ബാര്‍ബിക്യൂ സോസ്, ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി , അല്‍പം ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച്‌ ഇരുപത് മിനിറ്റു നേരം മാറ്റി വയ്ക്കാം.

ഒരു ഫ്രൈയിങ് പാന്‍ അടുപ്പില്‍ വച്ച്‌ ചൂടായി വരുമ്ബോള്‍ ആവശ്യത്തിന് ഒലീവ് ഓയില്‍ ഒഴിച്ച്‌ അതിലേക്ക് അരിഞ്ഞുവച്ച പച്ചമുളക്, വെളുത്തുള്ളി എന്നിവ ഇട്ട് വഴറ്റാം. ഇവയുടെ പച്ച മണം മാറി വരുമ്ബോള്‍ അല്‍പം ചില്ലി ഫ്‌ലേക്‌സ് കൂടി ചേര്‍ത്ത് വഴറ്റിക്കൊടുക്കാം. ശേഷം അതിലേക്ക് നീളത്തില്‍ അരിഞ്ഞ സവാള, തക്കാളി , കാരറ്റ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റി കൊടുക്കുക. ഇവ വാടി വരുമ്ബോള്‍ അതിലേക്ക് മാരിനേറ്റ് ചെയ്തു മാറ്റി വച്ചിട്ടുള്ള ചിക്കന്‍ ചേര്‍ത്ത് കൊടുക്കാം.

ചിക്കന്‍ ചേര്‍ത്ത ശേഷം അതിലേക്ക് ആവശ്യത്തിന് ടുമാറ്റോ സോസ് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച്‌ ഒരു അടപ്പുകൊണ്ടു മൂടി ഏകദേശം അഞ്ചു മിനിറ്റ് നേരം വേവിക്കുക. ചിക്കന്‍ തയാറായി വരുമ്ബോള്‍ അതിലേക്ക് നീളത്തില്‍ അരിഞ്ഞ കാപ്‌സിക്കം ചേര്‍ത്ത് വഴറ്റി കൊടുക്കുക. ആവശ്യമെങ്കില്‍ അല്പം ഉപ്പും കുരുമുളകുപൊടിയും കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ചിക്കന്‍ റാപ്പ് തയാറാക്കുന്നതിനായി എടുത്തു വച്ചിട്ടുള്ള ചപ്പാത്തി ഒരു പാനില്‍ വച്ച്‌ ചെറുതായി ചൂടാക്കിയ ശേഷം തയാറാക്കി വച്ചിട്ടുള്ള ബാര്‍ബിക്യൂ ചിക്കന്‍ മിക്‌സ് ചപ്പാത്തിക്കു മുകളില്‍ വച്ച്‌ അല്പം ടുമാറ്റോ സോസ് കൂടി ചേര്‍ത്ത് റോള്‍ ചെയ്ത് എടുക്കാം . ഇതേ രീതിയില്‍ ബാക്കി ഉള്ള ചപ്പാത്തിയും ചിക്കന്‍ മിക്സ്സ് വച്ച്‌ റോളുകളാക്കാം. ശേഷം ബാര്‍ബിക്യൂ ചിക്കന്‍ റാപ്പ് പ്ലേറ്റിലേക്ക് മാറ്റാം.





Post a Comment

0 Comments