Flash News

6/recent/ticker-posts

കെ-റെയില്‍ പരപ്പനങ്ങാടി നഗരം പൂര്‍ണ്ണമായും ഇല്ലാതാകുമെന്ന് ആശങ്ക

Views

പരപ്പനങ്ങാടി : കെറെയില്‍ യാഥാര്‍ത്ഥ്യമാവുമ്ബോള്‍ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരം പൂര്‍ണമായും ഇല്ലാതാകുമെന്ന് ആശങ്ക.

ജില്ലയില്‍ 54 കിലോമീറ്റര്‍ പാതക്കായി മൂന്ന് താലൂക്കുകളിലായി 108 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുക. ജില്ലയിലെ ഏക കെ- റയില്‍ സ്റ്റേഷന് വേണ്ടി തിരൂര്‍ താനാളൂര്‍ വില്ലേജില്‍ വലിയപാടത്താണ് ഭൂമി ഏറ്റെടുക്കുന്നത്. തിരൂരങ്ങാടി, പൊന്നാനി, തിരൂര്‍ താലൂക്കുകളിലെ പതിനഞ്ച് വില്ലേജുകളിലായി 54 കിലോമീറ്റര്‍ ദൂരത്തിലാണ് മലപ്പുറം ജില്ലയിലെ കെ-റെയില്‍ പാത.

ഡിപിആര്‍ പ്രകാരം ജില്ലാ അതിര്‍ത്തിയായ കടലുണ്ടി മുതല്‍ തിരുന്നാവായ വരെ നിലവിലെ റയില്‍വേ ട്രാക്കിന് സമാന്തരമായാണ് പാതയുടെ അലൈന്‍മെന്റ്. തിരുന്നാവായ മുതല്‍, തൃശൂര്‍ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ചങ്ങരംകുളം വരെ ഇതില്‍ മാറ്റം വരും. നിലവിലെ അലൈന്‍മെന്റ് പ്രകാരം പാത വന്നാല്‍, പരപ്പനങ്ങാടി നഗരം പൂര്‍ണമായും ഇല്ലാതാകുമെന്നാണ് ആശങ്ക. റെയില്‍വേയുടെ കൈവശമുള്ള ഭൂമി കഴിഞ്ഞ്, കെ-റെയിലിനായി ഭൂമി ഏറ്റെടുക്കുമ്ബോള്‍ നഗര ഹൃദയത്തിലായിരിക്കും ഭൂമി കണ്ടെത്തേണ്ടി വരിക.

250 ലധികം വീടുകളും, നഗരത്തിലെ വ്യാപാര വാണിജ്യ സമുച്ചയങ്ങളും ഇതോടെ ഇല്ലാതാകും. പുനരധിവാസത്തിന് പകരം ഭൂമി സമീപത്ത് ലഭ്യമല്ലെന്നും നാട്ടുകാര്‍ പറയുന്നു. ചരിത്ര പ്രാധാന്യമുള്ള നഗരത്തെ ഇല്ലാതാക്കുന്ന വിധം പദ്ധതിയുമായി മുന്നോട്ട് പോയാല്‍ അംഗീകരിക്കില്ലെന്നാണ് പൊതുവികാരം. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും മൂന്നര കിലോമീറ്റര്‍ ദൂരത്തിലാണ് ജില്ലയിലെ ഏക കെ-റെയില്‍ സ്റ്റേഷന്‍ സ്ഥാപിക്കുക. ഇതിനായി കണ്ടെത്തിയത് വയലും കരഭൂമിയും ഉള്‍പ്പെടുന്ന താനാളൂര്‍ വില്ലേജിലെ വലിയപാടം പ്രദേശമാണ്. ഇതുള്‍പ്പെടെ പാത കടന്നുപോകുന്നയിടങ്ങളില്‍ ഗുരുതര പാരിസ്ഥിതികാഘാതമുണ്ടാകുമെന്നും ആക്ഷേപമുയരുന്നുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments