Flash News

6/recent/ticker-posts

കോവിഡ്​ പ്രതിരോധം: ആഗോളതലത്തിൽ യു.എ.ഇ ഒന്നാമത്​

Views


ദുബൈ: കോവിഡ്​ പ്രതിരോധത്തിൽ ആഗോളതലത്തിൽ യു.എ.ഇക്ക്​ ഒന്നാം റാങ്ക്​. യു.എസ്​ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന പ്രശസ്ത ഗവേഷണ സ്ഥാപനമായ കൺസ്യൂമർ ചോയ്​സ്​ സെന്‍റർ തയാറാക്കിയ ആഗോള ഇൻഡെക്സിലാണ്​​ യു.എ.ഇ ഒന്നാമതെത്തിയത്​.

സൈപ്രസ്​, ബഹ്​റൈൻ, ഇസ്രായേൽ എന്നിവരാണ്​ തൊട്ടുപിന്നിൽ. ഇന്ത്യ 38-ാം സ്ഥാനത്താണ്​. വാക്സിനേഷൻ, കോവിഡ്​ പരിശോധന, ബൂസ്റ്റർ ഡോസ്​ തുടങ്ങിയവയാണ്​ യു.എ.ഇയെ ഒന്നാമതെത്തിച്ചത്​. പാൻഡമിക്​ റിസൈലൻസ്​ ഇന്‍റക്സിൽ പത്തിൽ 9.5 ആണ്​ യു.എ.ഇ നേടിയത്​.

രണ്ടാം സ്ഥാനത്തുള്ള സൈപ്രസിന്​ 9.4 ഇൻഡക്​സ്​ പോയന്‍റുകളുണ്ട്​. ബഹ്​റൈൻ 6.6 നേടിയപ്പോൾ ഇസ്രായേലിനുള്ളത്​ 6.3 പോയന്‍റാണ്​. ഒന്നാം സ്ഥാനത്ത്​ നിന്നാണ്​ ഇസ്രായേൽ നാലാം സ്ഥാനത്തായത്​.

ലക്സംബർഗ്​, ഡെൻമാർക്ക്​, യു.കെ, ഓസ്​ട്രിയ, ഫ്രാൻസ്​, മാൾട്ട എന്നിവരാണ്​ ആദ്യ പത്തിലുള്ളത്​. കഴിഞ്ഞ വർഷം മാർച്ചിലെ ഇൻഡക്​സിൽ യു.എ.ഇ രണ്ടാം സ്ഥാനത്തായിരുന്നു. എന്നാൽ, നവംബറിൽ എത്തിയപ്പോൾ യു.എ.ഇ ഒന്നാം സ്ഥാനത്തേക്ക്​ കയറുകയായിരുന്നു.

ബൂസ്റ്റർഡോസിന്‍റെ വിതരണമാണ്​ യു.എ.ഇയെ ഒന്നാമതെത്തിച്ചതെന്ന്​ അധികൃതർ പറയുന്നു. മറ്റ്​ രാജ്യങ്ങൾ മാസങ്ങളെടുത്തു ബൂസ്റ്റർ യാഥാർഥ്യമാക്കാൻ. ഈ സ്ഥാനത്താണ്​ യു.എ.ഇ അതിവേഗം ബൂസ്റ്റർ​ ഷോട്ട്​ വിതരണം ചെയ്തത്​.


ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments