Flash News

6/recent/ticker-posts

കോഴിക്കോട് നഗരത്തിലെ പാതയോരങ്ങളില്‍ വാഹന പാര്‍ക്കിംഗ് സംവിധാനമൊരുങ്ങുന്നു; നഗരത്തില്‍ പ്രവേശിച്ചയുടന്‍ മൊബൈല്‍ ആപ്പില്‍ കയറി പാര്‍ക്ക് ചെയ്യേണ്ട സ്ഥലം പരിശോധിക്കാം

Views
വാഹനവുമായി കോഴിക്കോട് നഗരത്തിലെത്തിയാല്‍ പാര്‍ക്കിംഗ് ആലോചിച്ച് ഇനി തലപുകയ്ക്കണ്ട. പാതയോരങ്ങളില്‍ തന്നെ സുരക്ഷിതമായി വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള സംവിധാനം ഉടന്‍ പ്രാവര്‍ത്തികമാക്കാന്‍ കോര്‍പറേഷന്‍ നടപടി തുടങ്ങിക്കഴിഞ്ഞു. നഗരത്തില്‍ പ്രവേശിച്ചയുടന്‍ മൊബൈല്‍ ആപ്പില്‍ കയറി പാര്‍ക്ക് ചെയ്യേണ്ട സ്ഥലം പരിശോധിക്കാം. ഓകെ ആയാലുടന്‍ ആപ്പ് വഴി തന്നെ പാര്‍ക്കിംഗ് ഫീസ് അടയ്ക്കാം. പിന്നെ പാതയോരങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് എങ്ങോട്ടുവേണമെങ്കിലും പോകാം. നോ പാര്‍ക്കിംഗിലായാല്‍ മാത്രമേ പിഴ അടയ്ക്കാനുള്ള ഇണ്ടാസുമായി പൊലീസ് വരികയുള്ളു. പാര്‍ക്കിംഗ് പദ്ധതിക്കുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. മൊബൈല്‍ ആപ്പ് ഉടന്‍ പ്ലേ സ്റ്റോറിലെത്തും.

പൊലീസിന്റെ സഹായത്തോടെയാണ് കോര്‍പറേഷന്‍ പാര്‍ക്കിംഗ് സംവിധാനമേര്‍പ്പെടുത്തുന്നത്. നഗരത്തില്‍ പാര്‍ക്കിംഗിനുള്ള പാതയോരങ്ങള്‍ കണ്ടെത്താനുള്ള ഉത്തരവാദിത്വവും പൊലീസ് ഏറ്റെടുത്തുകഴിഞ്ഞു. നഗരത്തിലെ ഗതാഗത കുരുക്കും ഇതുവഴി തടയാനാകുമെന്നാണ് കോര്‍പറേഷന്റെ വിലയിരുത്തല്‍.


Post a Comment

0 Comments