അരി പപ്പടം വീട്ടിൽ തയാറാക്കാം ഉഗ്രൻ ടേസ്റ്റിൽ, വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിച്ചാൽ ഒരു വർഷം വരെ ഉപയോഗിക്കാം
.
ചേരുവകൾ
1. പച്ചരി - 2 കപ്പ്
2. ചുവന്ന മുളക് - 7 എണ്ണം
4. കായം - 1 ചെറിയ കഷ്ണം അല്ലെങ്കിൽ കായപ്പൊടി - 1/2 ടീസ്പൂൺ
5. ജീരകം - 1/2 ടേബിൾ സ്പൂൺ
6. കറുത്ത എള്ള് - 1/2 ടേബിൾ സ്പൂൺ
7. ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
പച്ചരി നന്നായി കഴുകി ഒരു മൂന്ന് മണിക്കൂർ കുറച്ചു വെള്ളത്തിൽ കുതിർത്തു വയ്ക്കുക. അതിനുശേഷം മിക്സിയിൽ ഇട്ട് കായം, ചുവന്ന മുളക് അരയ്ക്കാൻ ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നല്ല മിനുസമായി അരച്ചെടുക്കുക.
ദോശ, ഇഡ്ഡലി മാവിനെക്കാൾ ലൂസായിട്ടു വേണം മാവ് തയാറാക്കാൻ.
അതിലേക്കു ആവശ്യത്തിന് ഉപ്പ്, എള്ള്, ജീരകം എന്നിവ കഴുകിയതിനു ശേഷം ചേർക്കുക. നന്നായി ഇളക്കുക.
പപ്പടം ഉണ്ടാക്കുന്ന സ്റ്റീൽ തട്ടിലോ, വാഴയിലയിലോ ഒരു സ്പൂൺ മാവ് എടുത്തു നന്നായി പരത്തുക. അതിനുശേഷം ഇഡ്ഡലി പാത്രത്തിൽ വെള്ളം വച്ചു തട്ട് അല്ലെങ്കിൽ വാഴയില ആണെങ്കിൽ ഇഡ്ഡലി തട്ട് വച്ച് ഇല അതിൽ വയ്ക്കുക. വെള്ളം തിളച്ചു കഴിഞ്ഞു ഒരു 5 മിനിറ്റ് ആവി കയറ്റി എടുക്കുക.
ചൂടാറിയ ശേഷം അടർത്തി എടുത്തു തുണിയിലോ, പ്ലാസ്റ്റിക് ഷീറ്റ് ലോ ഇടുക. വെയിൽ നന്നായി കിട്ടുന്ന ഭാഗത്തു വേണം വയ്ക്കാൻ.
ഒരു ഭാഗം നന്നായി ഉണങ്ങിയാൽ മറച്ചിട്ട് കൊടുക്കുക. അങ്ങനെ നന്നായി ഉണക്കി എടുക്കണം.
അതിനു ശേഷം വായു കടക്കാത്ത കവറിലോ ബോക്സിലോ അടച്ച് ഒരു വർഷം വരെ സൂക്ഷിച്ചു വയ്ക്കാം.
0 Comments