Flash News

6/recent/ticker-posts

ഹോമിയോപ്പതിയെ പേടിച്ച് വിറച്ച് നിൽക്കുന്നവർക്ക് വേണ്ടി കൊറോണ വൈറൽ പനിയും,ഹോമിയോപ്പതിയും .

Views

ഹോമിയോപ്പതിയെ  പേടിച്ച് വിറച്ച് നിൽക്കുന്നവർക്ക് വേണ്ടി 

 കൊറോണ വൈറൽ പനിയും,ഹോമിയോപ്പതിയും .


മനുഷ്യ ശരീരത്തിലെ ഏറ്റവും  ഉദാത്തമായ സംവിധാനമാണ് പനി അല്ലെങ്കിൽ ശരീര ഊഷ്മാവ് കൂടുക എന്നത്. ശരീരത്തിന് ദോഷകരമായ ബാക്ടീരിയയോ, വൈറസോ ഉള്ളിൽ കടക്കുമ്പോൾ, നമ്മൾ അറിയുന്നതിന് മുമ്പുതന്നെ, ശരീരം അത് മനസിലാക്കി സ്വയം ചൂടുകൂട്ടി ,ആ അണുക്കൾ ശരീരത്തിൽ പ്രവർത്തിക്കാതിരിക്കാൻ ഒരു തടസ്സം തീർക്കുകയാണ് ചെയ്യുന്നത്. പനിയോടൊപ്പം രോഗിയിൽ കാണുന്ന എല്ലാ രോഗലക്ഷണങ്ങളും അടയാളങ്ങളും രോഗാണുക്കളെ നശിപ്പിക്കന്നതിന് ശരിയായ മരുന്ന് കിട്ടുന്നതിനു വേണ്ടിയുള്ള ശരീരഭാഷയാണ് ഹോമിയോപതിയുടെ അടിസ്ഥാന തത്വ പ്രകാരം രോഗിയിൽ കാണുന്ന എല്ലാ രോഗലക്ഷണങ്ങളും അടയാളങ്ങളുമാണ്  രോഗ നിവാരണത്തിനു വേണ്ടിയുള്ള ഔഷധം തിരഞ്ഞെടുക്കന്നതിനുള്ള മാനദണ്ഡം (signs and symptoms are the soul guide to the selection of remedy). ഒന്നുകൂടി വിശദമായി പറഞ്ഞാൽ, രോഗഹേതു അതെന്തുമാകട്ടെ, അവ ശരീരത്തിലും മനസ്സിലും ഉണ്ടാക്കുന്ന ലക്ഷണങ്ങളും അടയാളങ്ങളും പഠിച്ച് ഹോമിയോപ്പതി  മരുന്നുസഞ്ചയത്തിൽ നിന്ന് ഇതേ ലക്ഷണങ്ങൾ പറയുന്ന ഏറ്റവും സമാനമായ ഒരു മരുന്ന് തെരഞ്ഞെടുത്ത് രോഗിക്ക് നൽകുക എന്നതാണ് ഹോമിയോപ്പതി ചികിത്സാരീതി. രോഗത്തിന് തുല്യമായ ഒരവസ്ഥ പുറമേ നിന്ന് മരുന്നുകളിലൂടെ സൃഷ്ടിക്കുകയും അതിനെതിരെ ശരീരത്തിന്റെ പ്രതിരോധശേഷിയെ ഉണർത്തി ശരീരത്തെ തന്നെ സ്വയം സൗഖ്യത്തിലേക്ക് എത്തിക്കുകയാണ് ഇവിടെ നടക്കുന്നത്. 

 ആരോഗ്യമുള്ള മനുഷ്യരിൽ നിശ്ചിത മാത്രയിലും തവണകളിലും കൊടുത്താൽ ചില ലക്ഷണങ്ങളുണ്ടാക്കുന്ന ഒരു വസ്തു , നേർപ്പിച്ച അളവിൽ അതേ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗിക്ക് നൽകിയാൽ രോഗം ഭേദമാവുന്നു എന്നതാണ് -സാമ്യം സാമ്യേന ഹരം തത്വം (similia similibus curantur). ഇത് പോലെ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി കണ്ടുപിടിക്കപ്പെട്ട ആയിരക്കണക്കിന്  മരുന്നുകളുടെ വിശദാംശങ്ങളാണ് ഹോമിയോപ്പതി മരുന്ന് സഞ്ചയം അഥവാ Materia Medica യിൽ ഉള്ളത് .ലോകാവസാനം വരെ വരാവുന്ന എല്ലാ രോഗങ്ങളെയും ചികിൽസിക്കാനും പ്രതിരോധിക്കാനുമുള്ള ഒൗഷധങ്ങൾ ഇതിലുണ്ട് .1997 ൽ അട്ടപ്പാടിയിൽ കോളറ വന്നപ്പോൾ കൊടുത്തതും 2002 മുതലിങ്ങോട്ട് എലിപ്പനി ,ഡെങ്കിപ്പനി , ജാപ്പനീസ് എൻസഫലൈറ്റിസ്സ് , ചിക്കൻഗുനിയ, H1N1 തുടങ്ങിയ അസുഖങ്ങൾക്കും കഴിഞ്ഞ വർഷം നിപ്പക്കു കൊടുത്തതും ഇപ്പോൾ കൊറോണക്ക് സെലക്ട് ചെയ്ത മരുന്നുമൊക്കെ 220 വർഷങ്ങൾക്ക് മുമ്പ് കണ്ടുപിടിച്ച മരുന്നുകളാണ് .അല്ലാതെ പുതിയ രോഗങ്ങൾ വരുമ്പോൾ പുതുതായി മരുന്ന് കണ്ടുപിടിക്കണ്ട ആവശ്യം ഹോമിയോപ്പതിയിൽ   ഇല്ല. നിലവിലുള്ള ഔഷധത്തിൽ നിന്ന് ഹോമിയോപ്പതി ഫിലോസഫി ഉപയോഗിച്ച് മരുന്ന് സെലക്ട് ചെയ്താൽ മാത്രം മതി.ഒരു പട്ടാള ഓഫീസർ ശത്രുവിനെ നേരിടാൻ തന്റെ ആയുധപ്പുരയിലെ ഏതായുധം  പ്രയോഗിക്കണമെന്നു  പെട്ടെന്ന് തീരുമാനം എടുക്കുന്നത് പോലെ.(ശത്രുവിനെ കാണുമ്പോൾ ആയുധം ഉണ്ടാക്കാൻ തുടങ്ങുന്നവരോട് സഹതാപം !!!).രോഗത്തിന്റെ പേരിനെ ചികില്സിക്കുന്നതിനു പകരം രോഗത്തിന്റെ ലക്ഷണങ്ങൾ വച്ച് രോഗികളെ ചികിൽസിക്കാൻ (treat the patient, not the disease alone), ഹോമിയോപ്പതി കണ്ടുപിടിച്ച അലോപ്പതി ഡോക്ടർ ആയിരുന്ന ഡോ.സാമുവേൽ ഹാനിമാനെ പ്രേരിപ്പിച്ചത് ; ലോകത്തിന്നുവരെ ഉണ്ടായിട്ടില്ലാത്തതും ഒരു ലിറ്ററേച്ചറുകളിലും രേഖപ്പെടുത്താത്തതുമായ പുതിയ രോഗങ്ങൾ നാളെ വന്നാൽ എന്തുചെയ്യും എന്ന ചിന്ത! (ഇപ്പോൾ ഉണ്ടായ കൊറോണ പോലെ), അതുപോലെതന്നെ , രോഗത്തിന്റെ പേരറിയാമെങ്കിലും മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത അസുഖങ്ങളെ കുറിച്ചുള്ള തിരിച്ചറിവും( കഴിഞ്ഞ വർഷമുണ്ടായ നിപ അതിനുദാഹരണം). ഇതൊന്നും പഠിക്കാത്തതു കൊണ്ടല്ലേ കൊറോണ വൈറസ് ബാധ വന്നയുടനെ പ്രതിരോധ മരുന്നുണ്ടെന്ന് സർക്കുലർ ഇറക്കിയ കേന്ദ്ര ആയുഷ് മന്ത്രാലയത്തെ കളിയാക്കാൻ പലരും സമയം കണ്ടെത്തുന്നത്.

ലോകത്ത് ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത പുതിയ ഒരു രോഗം നാളെ വന്നാലും ഇതേ രീതിയിൽ മരുന്ന് കണ്ടെത്തി ചികിൽസിക്കാനും, പ്രതിരോധിക്കാനും ഹോമിയോപ്പതിക്കു കഴിയും. അതുകൊണ്ടാണ്, അധികാരികളുടെ ലാളനയും, ശാസ്ത്രീയതയും , ആധുനിക കണ്ടുപിടുത്തങ്ങളുടെ കുത്തക അവകാശവും കൊണ്ട് വളർന്നു പന്തലിച്ച അലോപ്പതിക്കാർ നിപ്പ വന്നപ്പോൾ ഓടിയൊളിച്ചപ്പോഴും ഹോമിയോപ്പതിക്കാർ മരുന്നും പ്രതിരോധമരുന്നുമായി ജനങ്ങൾക്കൊപ്പം നിന്നത് !

സാധാരണ വൈറൽ പനിക്ക് ഒരു ദിവസവും നിപാ വൈറസ്‌ പനി, ഡെങ്കിപ്പനി, ജാപ്പനീസ് എന്സഫലൈറ്റിസ് ,ചിക്കുൻഗുനിയ, എച്ച് 1 എൻ 1, കൊറോണ  തുടങ്ങിയ വൈറൽ പനികൾക്ക് 2 ദിവസവും *തുടർച്ചയായി* പനിക്കാൻ അനുവദിച്ചാൽ ഒരാളുപോലും മരിക്കാനിടവരില്ല.


 പണ്ടൊക്കെ മൺസൂൺ കാലത്തു പനി മരണം ഇല്ലാതിരുന്നതിന്റെ കാരണവും ഇതുതന്നെയാണ്. എന്നാൽ അടുത്ത കുറെ വർഷങ്ങളായി മരുന്നു കമ്പനികളുടെ ഭീമമായ പ്രലോഭനം കാരണം പനിയെ ഒരു ഭീകര രോഗമായി ചിത്രീകരിച്ചു ശക്തിയേറിയ മരുന്നുകൾ നൽകി ഒരു മണിക്കൂർ  പോലും പനിക്കാൻ അനുവദിക്കാതിരിക്കുകയല്ലേ ചെയ്യുന്നത്? രോഗഭയം ഒരു ഹിസ്റ്റീരിയ പോലെ പടർത്തുകയല്ലേ? രാഷ്‌ട്രീയ പ്രാസംഗികർ മുതൽ മാധ്യമങ്ങൾ വരെ ഇതിൽ അറിഞ്ഞോ അശ്രദ്ധകൊണ്ടോ പങ്കാളികളാകുന്നു. *പനിയെയും ജലദോഷത്തെയും ജനം ഭയന്നു തുടങ്ങിയാൽ പിന്നെന്തിനാണീ ചികിത്സാ സമ്പ്രദായവും പുരോഗമനവും ?* ഈ ഫോബിയ മൂലമുണ്ടാവുന്ന ശാരീരിക മാനസിക ക്ലേശങ്ങളും പാർശ്വഫലങ്ങളും ആരുടെയെങ്കിലും ഗവേഷണത്തിന് വിധേയമാവുന്നുണ്ടോ?.


പനിയുടെ ഒരു കോംപ്ലിക്കേഷൻ കുട്ടികളിൽ ഉണ്ടാകുന്ന ഫിറ്റ്സ് ആണ്. 2 വയസ്സിന് താഴെ പനി വരുമ്പോൾ  ഫിറ്റ്സ് ഉണ്ടായിട്ടുള്ള കുട്ടികൾക്ക് പനി കൂടുമ്പോൾ നെറ്റിയിൽ തുണി നനച്ചിട്ടു കൊടുക്കണം. പനി കുറയുന്നത് വരെ അത് തുടരാം. ലക്ഷണ സമാനമായ ഹോമിയോപ്പതി മരുന്ന് കൊടുക്കുന്നതിനോടൊപ്പം ലഘുവായ ആഹാരവും വിശ്രമവും വേണം അത് പോലെ തന്നെ പരിചരണം എന്ന സ്നേഹാംശത്തിന് പകരം നിൽക്കാൻ ഒരു മരുന്നിനും കഴിയില്ല എന്നും മലയാളികൾ മനസ്സിലാക്കണം.


കൊറോണ വൈറസ്‌ പനി നാളെ  അവസാനിക്കും, പക്ഷെ അടുത്ത രോഗാണു പിന്നാലെ  വരും *മറ്റൊരു  പേരുമായി*. അതും ഒരു 'വൈറസിന്റെ ' വികൃതിയായി  തന്നെ  ചിത്രീകരിക്കപ്പെടും. ചികിത്സയില്ലാത്ത വൈറസിന് ചികിൽസിക്കാനും പ്രതിരോധിക്കാനും മരുന്നുകളും വാക്‌സിനുമായി  അലോപ്പതി ഡോക്ടർമാർ  എത്തും .vവാക്‌സിൻ , മരുന്നുല്പാദകർ അവരുടെ 'ടാർഗറ്റ് 'തികക്കുമ്പോൾ അസുഖങ്ങളും അരങ്ങൊഴിയും. ഇവയെ നേരിടാൻ കേന്ദ്രസഹായം പോയിട്ട് സാക്ഷാൽ ദൈവത്തിന്റെ സഹായം പോലും മതിയാവില്ല. *യഥാർത്ഥ രോഗം മനസ്സിലാക്കാൻ കഴിവുള്ള ജനത, ഇച്ഛാശക്തിയും യാഥാർഥ്യ ബോധവുമുള്ള ഭരണനേതൃത്വം, മെഡിക്കൽ എത്തിക്സിനോട് അഥവാ മനുഷ്യരോട് പ്രതിബദ്ധതയുള്ള ചികിത്സകർ, സർവോപരി ഇവരെയെല്ലാം  നയിക്കാൻ തക്ക ശക്തിയും തിരിച്ചറിവുമുള്ള മാധ്യമപ്രവർത്തനം* ഇത്രയും ഒരേപോലെ നിലനിൽക്കുന്ന സമൂഹത്തിനേ ആരോഗ്യവും നിലനിർത്താനും സംരക്ഷിക്കാനും ആവൂ.


അനുബന്ധം;

ഇപ്പോൾ അലോപ്പതിയിൽ കൊറോണക്ക് പ്രത്യേകം മരുന്നില്ല , ചികിത്സിക്കുന്നത് സിംപ്റ്റംസ് ( ലക്ഷണങ്ങൾ) നോക്കിയാണെന്നും    പ്രത്യേകം വാക്സിനില്ല, പ്രതിരോധിക്കേണ്ടത് ശരീരത്തിന്റെ ഇമ്മ്യൂണിറ്റി കൂട്ടി ആണെന്നും പറയുന്ന അലോപ്പതിക്കാർ ഹോമിയോപ്പതിയുടെ ഫിലോസഫി നൂറു ശതമാനം ശരിയാണെന്ന് അംഗീകരിക്കുകയല്ലേ ചെയ്യുന്നത്?. പിന്നെന്തിനാണു ഹോമിയോപ്പതി പ്രതിരോധ മരുന്നിനോട് ഇത്ര അവജ്ഞ ?


DR P D SUMESH BHMS,MD(HOM).




Post a Comment

0 Comments