Flash News

6/recent/ticker-posts

പുലിക്കുഞ്ഞുങ്ങളെ തേടി അമ്മപ്പുലി എത്തി; പിടികൂടാനായില്ല

Views
പാലക്കാട് : ഉമ്മിണിയില്‍ ആളൊഴിഞ്ഞ വീട്ടില്‍ നിന്നും വനംവകുപ്പ് കണ്ടെത്തിയ പുലിക്കുഞ്ഞുങ്ങളെ തേടി അമ്മപ്പുലി എത്തി. മൂന്ന് തവണ അമ്മപ്പുലി ആളൊഴിഞ്ഞ വീട്ടിലെത്തിയെന്നാണ് വനംവകുപ്പ് അറിയിച്ചത്. എന്നാല്‍ പുലിയെ പിടികൂടാനായില്ല. തുടര്‍ന്ന് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി പുലിക്കുഞ്ഞുങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ പരിചരണം നല്‍കി വരികയാണെന്നും വനംവകുപ്പ് അറിയിച്ചു. ഇന്നലെയാണ് 15 വര്‍ഷം അടഞ്ഞു കിടന്ന വീട്ടില്‍ നിന്നും പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തുന്നത്.

ഇന്നലെ രാത്രി 11.4നും 12.5നും പുലര്‍ച്ചെ രണ്ടുമണിക്കും പുലി എത്തി. പുലിയുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇവിടെ സ്ഥാപിച്ച കൂട്ടില്‍ പുലി കയറാത്തതിനാല്‍ കുറച്ചുകൂടി വലിയ കൂട് സ്ഥലത്ത് സ്ഥാപിക്കുമെന്ന് വാളയാര്‍ റേഞ്ച് ഓഫീസര്‍ അറിയിച്ചു. നിലവില്‍ പാലക്കാട് മൃഗാശുപത്രയിലാണ് പുലിക്കുഞ്ഞുങ്ങളുള്ളത്.

അമ്മപ്പുലിയെ പിടികൂടി കുഞ്ഞുങ്ങള്‍ക്കൊപ്പം കാട്ടിലേക്ക് അയക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. വനംവകുപ്പിന്റെ ദ്രുതകര്‍മ്മസേന സ്ഥലത്തുണ്ട്. വൈദ്യ സഹായം ഉറപ്പാക്കിയെങ്കിലും പുലിക്കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതാണ് പ്രതിസന്ധി. ആട്ടിന്‍ പാല്‍ കുപ്പിയിലാക്കിയാണ് കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കുന്നത് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.
പാലക്കാട് ഉമ്മിണിയില്‍ അടഞ്ഞു കിടന്ന വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്.



Post a Comment

0 Comments