Flash News

6/recent/ticker-posts

യുഎഇയിൽ അപകട സ്ഥലങ്ങളിൽ തടിച്ചുകൂടി ദൃശ്യങ്ങൾ പകർത്തുന്നവർക്ക് പിഴ

Views
യുഎഇയിൽ അപകട സ്ഥലങ്ങളിൽ തടിച്ചുകൂടി ദൃശ്യങ്ങൾ പകർത്തുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് അധികൃതർ . അപകട സ്ഥലങ്ങളിൽ ഒത്തുകൂടുന്നതും പരിക്കേറ്റവരുടെ ചിത്രങ്ങളോ വീഡിയോകളോ എടുക്കുന്നത് ഒഴിവാക്കണമെന്ന് യുഎഇ എമിറേറ്റുകളിലെ പോലീസ് നിർദ്ദേശിച്ചു . അങ്ങനെ ചെയ്താൽ യുഎഇ ഫെഡറൽ നിയമം അനുസരിച്ച് 1,000 ദിർഹം പിഴ ഈടാക്കുമെന്നും പൊലീസ് അറിയിച്ചു . അപകട സ്ഥലങ്ങളിൽ ഒത്തുകൂടിയ നിരവധി കാഴ്ചക്കാർക്ക് അടുത്തിടെ 1,000 ദിർഹം പിഴ ചുമത്തിയതായി ദുബായ് പോലീസിലെ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മൊഹൈർ അൽ മസ്റൂയി പറഞ്ഞു . അപകടം നടന്ന സ്ഥലപരിതിയിൽ ആളുകൾ ഒത്തുകൂടുന്നത് സുരക്ഷാ അധികാരികൾക്കും ആംബുലൻസുകൾക്കും , കൃത്യസമയത്ത് സ്ഥലത്തെത്തുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി . തിരക്ക് കാരണം ഗതാഗതം തടസ്സപ്പെടുകയും ചിലപ്പോൾ കൂടുതൽ അപകടങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു . കൂടാതെ , അനുമതിയില്ലാതെ മൃതദേ ങ്ങളുടെ പരിക്കേറ്റവരുടെയോ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുന്നത് നിയമവിരുദ്ധവും നിയമപ്രകാരം ശിക്ഷാർഹവുമാണ്


Post a Comment

0 Comments