Flash News

6/recent/ticker-posts

ട്രെയിനിയായി നഴ്സിനെ നിയമിക്കുമ്പോൾ സ്വകാര്യ ആശുപത്രികൾ പാലിക്കേണ്ട വ്യവസ്ഥകൾ ഏതൊക്കെ..?

Views

ട്രെയിനിയായി നഴ്സിനെ നിയമിക്കുമ്പോൾ സ്വകാര്യ ആശുപത്രികൾ പാലിക്കേണ്ട വ്യവസ്ഥകൾ ഏതൊക്കെ..?

 1.സ്വകാര്യ ആശുപത്രികളിൽ ട്രെയിനിയായി ജോലി ചെയ്യുന്ന നഴ്സുകളുടെ Name list , തൊഴിൽ പദ്ധതിയുടെ ഷെഡ്യൂൾ എന്നിവ ആശുപത്രി പരസ്യപ്പെടുത്തേണ്ടതാണ്. 

2. ട്രെയിനികൾ ഉള്ള സ്ഥാപനങ്ങളിൽ ട്രെയിനിങ് കോഡിനേറ്റർ ഉണ്ടായിരിക്കണം.

3. ട്രെയിനിങ് കാലാവധി പരമാവധി ഒരു വർഷം മാത്രം ആയിരിക്കണം.

4. Bsc നേഴ്സിങ് ട്രെയിനികൾക്ക് പതിനായിരം രൂപയും, ജനറൽ നേഴ്സിങ് ട്രെയിനികൾക്ക് 9,000 രൂപയും Stipend നൽകേണ്ടതാണ്.

4. പരിശീലന കാലയളവിനുശേഷം സ്ഥാപനം എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്.

5. ട്രെയിനിയായി 
 സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം ആകെ നേഴ്സുമാരുടെ എണ്ണത്തിൽ നിന്ന് 25 ശതമാനം കൂടരുത്.

6. വേറൊരു ആശുപത്രിയിൽ ട്രെയിനിയായി മുൻപ് ജോലി ചെയ്ത് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉള്ള ഉദ്യോഗാർഥിയെ , വീണ്ടും ട്രെയിനിയായി നിയമിക്കാൻ പാടുള്ളതല്ല.

 2018 ൽ മേൽ നിർദേശങ്ങളുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് നിലവിലുണ്ട്.

 പരാതികൾ ജില്ലാ ലേബർ കമ്മീഷണർക്ക് സമർപ്പിക്കാവുന്നതാണ്.

 ട്രെയിനിങ്ങിന് വേണ്ടി സർട്ടിഫിക്കറ്റ് ബോണ്ടായി വാങ്ങി വയ്ക്കുന്നത് നിയമവിരുദ്ധമാണ്.

തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിനു ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.



Post a Comment

0 Comments