Flash News

6/recent/ticker-posts

റേഷന്‍കട ലൈസന്‍സ് നല്‍കുന്ന നടപടികള്‍ക്കു തുടക്കമാകുന്നു.

Views

വിദ്യാഭ്യാസയോഗ്യത മാനദണ്ഡമാക്കി റേഷന്‍കട ലൈസന്‍സ് നല്‍കുന്ന നടപടികള്‍ക്കു സംസ്ഥാനത്ത് തുടക്കമാകുന്നു. 2000 റേഷന്‍കടകളുടെ ലൈസന്‍സാണ് എസ്.എസ്.എല്‍.സി. പാസായവര്‍ക്കു നല്‍കുന്നത്.
നേരത്തേ കടകളുടെ നടത്തിപ്പിനു വിദ്യാഭ്യാസയോഗ്യത നിശ്ചയിച്ചിരുന്നില്ല. ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ ചുവടുപിടിച്ച് കേരള റേഷനിങ് ഓര്‍ഡര്‍ പരിഷ്‌കരിച്ചാണു വിദ്യാഭ്യാസയോഗ്യത പ്രധാന മാനദണ്ഡമാക്കിയിട്ടുള്ളത്. 
നിലവില്‍ റേഷന്‍കട നടത്തുന്ന എസ്.എസ്.എല്‍.സി. പാസാകാത്തവരുടെ ലൈസന്‍സ് റദ്ദാക്കില്ല.
വിവിധ കാരണങ്ങളാല്‍ ലൈസന്‍സ് റദ്ദാക്കപ്പെട്ടതും മറ്റു റേഷന്‍കടകളില്‍ ലയിച്ചു പ്രവര്‍ത്തിക്കുന്നതുമായ റേഷന്‍കടകളുടെ ലൈസന്‍സാണ് എസ്.എസ്.എല്‍.സി.ക്കാര്‍ക്കു നല്‍കുന്നത്.
അപേക്ഷകന് 21 വയസ്സു തികയണം. 62ല്‍ കൂടരുത്. റേഷന്‍കട സ്ഥിതിചെയ്യുന്ന തദ്ദേശസ്ഥാപന പരിധിയില്‍ മൂന്നുവര്‍ഷം സ്ഥിരതാമസക്കാരനായിരിക്കണം. ബന്ധപ്പെട്ട വാര്‍ഡിലുള്ളവര്‍ക്കു മുന്‍ഗണന. തുല്യയോഗ്യതയുള്ള ഒന്നിലധികം അപേക്ഷകരുണ്ടെങ്കില്‍ കൂടുതല്‍ പ്രായമുള്ളവരെ പരിഗണിക്കും.


Post a Comment

0 Comments