Flash News

6/recent/ticker-posts

മസാല ബോണ്ട

Views

                     മസാല ബോണ്ട


_ഇന്ന് നമുക്ക്‌ എങ്ങനെ നല്ല രുചികരമായ മസാല ബോണ്ട എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം..._

___________________________________

ചേരുവകൾ

___________________________________


_ഉരുളക്കിഴങ്ങ് - 3(വലുത്)_

_സവാള - 2 എണ്ണം_

_ഇഞ്ചി - ഒരു കഷണം_

_പച്ചമുളക് - 4-6 എണ്ണം (എരിവ് അനുസരിച്ചു എടുക്കാം )_

_കറിവേപ്പില - കുറച്ച്_

_ഉപ്പ്‌ - ആവശ്യത്തിന്_

_എണ്ണ - വറുക്കാൻ ആവശ്യത്തിന്_

_മുളക് പൊടി - 1 സ്പൂൺ എരിവ് അനുസരിച്ചു_

_മഞ്ഞൾപൊടി- - കാൽ സ്പൂൺ_

_കായപ്പൊടി - 2 നുള്ള്_

_കടലമാവ്  - ഒന്നര കപ്പ്‌_


___________________________________
 
തയ്യാറാക്കുന്ന വിധം

__________________________________


_ഒന്നര കപ്പ് കടലമാവ് എടുത്തു മുക്കാൽ കപ്പ് വെള്ളത്തിൽ കലക്കിവെക്കുക._

_ആദ്യം ഉരുളക്കിഴങ്ങ് വേവിച്ചു തൊലി കളഞ്ഞിട്ടു പൊടിച്ചു വെക്കുക (കുക്കറിൽ ആണെങ്കിൽ എളുപ്പമാണ്)._

_ഒരു പാത്രത്തിൽ കടലമാവ് , മഞ്ഞൾപൊടി, മുളകുപൊടി ,കായപ്പൊടി ,ഉപ്പ് എന്നിവ കുറച്ചു കുറച്ചായി വെള്ളം ചേർത്ത് കട്ടിയായി കലക്കി വെക്കുക ._

_ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള ഇഞ്ചി പച്ചമുളക് കറിവേപ്പില മഞ്ഞപ്പൊടി ഉപ്പ് എന്നിവ ചേർത്ത് വഴറ്റി ഉരുളക്കിഴങ്ങും ചേർത്ത് മിക്സ്‌ ചെയ്യുക._
_ഉരുളകൾ ആക്കി വെക്കാം_

_ഒരു പാനിൽ  എണ്ണ ( ഏത് ആയാലും കുഴപ്പമില്ല )  ഒഴിച്ച് നന്നായി ചൂടാക്കുക.തീ ചുരുക്കിവെച്ചു ഉണ്ടാക്കിയെടുക്കണം._

_ഓരോ ഉരുളകൾ മാവിൽ മുക്കി എണ്ണയിൽ ഇട്ടു തിരിച്ചും മറിച്ചും ഇട്ടു വേവിച്ചെടുക്കാം._





Post a Comment

0 Comments