Flash News

6/recent/ticker-posts

ഗോതമ്പ് പൊടിയും ഉരുളക്കിഴങ്ങും ചേർത്ത് നല്ല രുചിയുള്ള പൊട്ടറ്റോ ടാക്കോസ്

Views
ഗോതമ്പ് പൊടിയും ഉരുളക്കിഴങ്ങും ചേർത്ത് നല്ല രുചിയുള്ള പൊട്ടറ്റോ ടാക്കോസ്


കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രുചിയിൽ ഒരു പലഹാരം.

ചേരുവകൾ

ആട്ടപ്പൊടി - 2 കപ്പ്‌
ഓയിൽ - I ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെള്ളം - കുഴയ്ക്കാൻ ആവശ്യത്തിന്
ഫില്ലിങ് തയാറാക്കാൻ

ഉരുളക്കിഴങ്ങ് - 2 (പുഴുങ്ങി പൊടിച്ചെടുത്തത് )
സവാള - 1 ഇടത്തരം
വറ്റൽ മുളക് - 10 എണ്ണം (എരുവനുസരിച്ച്)
മല്ലിയില - ഒരു പിടി
ചീസ് - 1/2 കപ്പ്‌
ഓയിൽ - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ആദ്യം തന്നെ ചപ്പാത്തിക്ക് കുഴയ്ക്കുന്നത് പോലെ മാവ് കുഴച്ചെടുക്കാം. 

കുഴച്ചെടുത്ത മാവ് ഉരുളകളാക്കി പൂരിയുടെ വലുപ്പത്തിൽ പരത്തിയെടുത്തതിന് ശേഷം  ഇരുവശവും ചെറുതായി ഒന്ന് ചുട്ടെടുക്കണം. 

ഓരോ ചപ്പാത്തിയിലും ടൊമാറ്റോ കെച്ച് അപ്പ്‌ തേച്ചതിന് ശേഷം ഫില്ലിങ് വച്ച് അതിൽ ചീസ്സും വച്ചതിനു ശേഷം മടക്കി തവയിൽ ചെറുതീയിൽ ഇരുവശവും മൊരിച്ചെടുക്കണം. 

നല്ല രുചിയുള്ള പൊട്ടറ്റോ ടാക്കോസ് തയാർ 


Post a Comment

0 Comments