Flash News

6/recent/ticker-posts

പഞ്ചായത്തിന് റോഡ് അപകടങ്ങൾക്ക് നഷ്ടപരിഹാരം കൊടുക്കുവാൻ ബാധ്യത ഉണ്ടോ..?

Views


പഞ്ചായത്തിന് റോഡ് അപകടങ്ങൾക്ക് നഷ്ടപരിഹാരം  കൊടുക്കുവാൻ ബാധ്യത ഉണ്ടോ..?

കേരള പഞ്ചായത്ത് രാജ് ആക്ട്, 1994 സെക്ഷൻ 170 പ്രകാരം, പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ റോഡുകളും നല്ല രീതിയിൽ പരിപാലിക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്തിനാണ്.  പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള  റോഡ്, പാലം, കലുങ്ക്, ബസ് ഷെൽട്ടർ, പൊതു ടോയ്‌ലെറ്റ്സ്, ബസ് സ്റ്റാന്റുകൾ,  കെട്ടിടങ്ങൾ എന്നിവ പരിപാലിക്കുവാനും അറ്റകുറ്റപ്പണികൾ നടത്തുവാനുള്ള ഉത്തരവാദിത്വം പഞ്ചായത്തിലാണ് നിക്ഷിപ്തമായിരിക്കുന്നത്. മേൽപ്പറഞ്ഞ എടുപ്പുകളിൽ പഞ്ചായത്തിന്റെ ഉത്തരവാദിത്വക്കു റവുകൊണ്ട് ഒരു പൗരന് അപകടം സംഭവിക്കുകയാണെങ്കിൽ, ടി വ്യക്തിക്ക് ഉണ്ടാവുന്ന കഷ്ടനഷ്ടത്തിന് പഞ്ചായത്തിൽ നിന്നും നഷ്ടപരിഹാരം ലഭിക്കുവാൻ   അർഹനായിരിക്കും. സമാനമായ സംഭവങ്ങളിൽ _പുല്ലൂർ പെരിയ പഞ്ചായത്ത് V/s കാർത്യായനി (1996)_ എന്ന കേസിലും, _തൃക്കാക്കരപഞ്ചായത്ത്  V/s എക്സിക്യൂട്ടീവ് ഓഫീസർ (2009)_ എന്ന കേസിലും ബഹു. കേരള ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.  മാത്രവുമല്ല  Municipal Corporation of Delhi v. Subhagwanti 
എന്ന കേസിൽ സുപ്രീംകോടതിയും പൊതുജനത്തിന്റെ സുരക്ഷിതത്വത്തിൽ പഞ്ചായത്തിനുള്ള ഉത്തരവാദിത്വത്തെ കുറിച്ച് വിശദമാക്കിയിട്ടുണ്ട്.
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.




Post a Comment

0 Comments