Flash News

6/recent/ticker-posts

കൊളസ്ട്രോളിനെ തുരത്താം ...

Views
1985 വരെയുള്ള കാലഘട്ടത്തിലെ ഫോട്ടോകളും വീഡിയോകളും കണ്ടാൽ തടിച്ച ശരീരമുള്ള ഒരെണ്ണത്തിനെ പോലും കാണാൻ കഴിയില്ല. കാലം മാറിയതോടെ ഫാസ്റ്റ് ഫുഡ് മേഖല തെരുവോരങ്ങൾ കീഴടക്കിയ പോലെ ജനമനസ്സുകളും കവർന്നു. മനസ്സിൽ ഇതിന് സ്ഥാനം വളർന്നപ്പോൾ മനുഷ്യ ശരീരങ്ങൾ വീർത്ത് തുടങ്ങി. കൊളസ്ട്രോളും മറ്റുമായി ഒരു നീണ്ട രോഗ പ്പട്ടിക തന്നെ സമ്പാദ്യമായി നേടിയെടുത്തു.


ഈ രോഗങ്ങളുടെ പട്ടികയിൽ നിന്നും കൊസ്ട്രോളിനെ പതിയെ തുടച്ച് നീക്കാനും ശരീരം മെലിയാനും ഒരു വഴി നോക്കാം.
⭕എണ്ണയിൽ വറുത്തതും, പൊരിച്ചതും, അതുപോലെ എണ്ണമയം കൂടുതല്‍ ഉള്ളതുമായ ഭക്ഷണ പദാർത്ഥങ്ങൾ,ബേക്കറി ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക.

⭕ശരീരം നല്ലവണ്ണം വിയര്‍ക്കും വിധം കായികാധ്വാനം ചെയ്യുക.

⭕കഴിയുമെങ്കില്‍ ദിവസവും രാവിലെ ചെരുനാരങ്ങ നീരും തേനും  കഴിയ്ക്കുക.

⭕കരിങ്ങാലി വെള്ളം കുടിയ്ക്കുക .

⭕50 ഗ്രാം നാടന്‍ തെങ്ങിന്‍റെ വേര് നല്ലവണ്ണം കഴുകി ശുചിയാക്കി കൊത്തി നുറുക്കി രണ്ടു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച്‌ അര ഗ്ലാസാക്കി വറ്റിച്ച കഷായം രണ്ടു നേരമാക്കി ദിവസവും സേവിയ്ക്കുക.

⭕ത്രികടു (ചുക്ക്, തിപ്പല്ലി, കുരുമുളക്) ചൂര്‍ണ്ണം തേനില്‍ ചാലിച്ച്  കഴിയ്ക്കുക.

⭕കറിവേപ്പിലയും, ചിരട്ട തല്ലിപ്പൊട്ടിച്ചതും ഇട്ട വെള്ളം കൊളസ്ട്രോള്‍ കുറയാനും ശരീരം മെലിയാനും നല്ലതാണ്.

ഇത്രയും കാര്യങ്ങൾ കൊണ്ട് കൊളസ്ട്രോളിനെ ഓടിച്ചു വിടാം.


Post a Comment

1 Comments

  1. കൊളസ്ട്രോളിനെ ഇങ്ങനെ തുരത്തേണ്ടത് അത്യാവശ്യമാണോ ?. കൊളസ്‌ട്രോൾ മനുഷ്യശരീരത്തിൽ അത്യാവശ്യമായ സാധനമല്ലേ ?. സ്ഥിരമായി ഫാസ്റ്റ്ഫൂഡുകളും ഓയിലി ഫുഡുംകളും കഴിക്കാതെ ധാരാളം ഇലക്കറികളും പച്ചക്കറികളും സാലഡുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്‌താൽ ചീത്ത കൊളസ്‌ട്രോൾ കുറയുകയും നല്ല കൊളസ്‌ട്രോൾ ആവശ്യത്തിന് ശരീരത്തിൽ നിലനിൽക്കുകയും ചെയ്യും
    . ഒരു പരിധിയിലധികം കൊളസ്ട്രോളും കൊഴുപ്പും കുറക്കുന്നതും ബുദ്ധിപരമല്ല എന്നോർക്കുക .

    ReplyDelete