Flash News

6/recent/ticker-posts

ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു അപകടം

Views
മലപ്പുറം : ദേശീയപാത66 കരുമ്പിൽ ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചു അപകടം. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. വാഗമണ്ണിൽ പോയി മടങ്ങുന്ന കൊടുവള്ളിയിലുള്ള സംഘം സഞ്ചരിച്ച മിനി ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. റോഡിൽ അശാസ്ത്രീയമായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ചാണ് അപകടം
യാത്രക്കാർക്ക് ആർക്കും പരിക്കില്ല.

വിഡിയോ👇




 ബസിന്റെ മുൻഭാഗം തകർന്നു. നാട്ടുകാരുടെയും ആക്‌സിഡന്റ് റെസ്ക്യൂ ടീം അംഗങ്ങളായ  ഫൈസൽKP ഫൈസൽ താണിക്കൽ സലാം കരിമ്പിൽ ഫൈസൽ ഗുലാൻ സഫൽ വടക്കേക്കാട് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് ബസിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വഴിയിൽ കുടുങ്ങി. ആക്‌സിഡന്റ് റെസ്ക്യൂ ടീം ഇവർക്ക് വിശ്രമിക്കാൻ സൗകര്യം ചെയ്തു കൊടുത്തു. മറ്റൊരു ബസ് എത്തിച്ച് ഇവരെ യാത്രയാക്കി. അപകടത്തിൽ പെട്ട ബസ് ക്രൈൻ ഉപയോഗിച്ചു മാറ്റി.



Post a Comment

0 Comments