Flash News

6/recent/ticker-posts

പണം കിട്ടിയാൽ പവർ ഓഫാക്കുക; എടിഎമ്മിൽ നിന്ന് പണം തട്ടിയ പ്രതികൾ അറസ്റ്റിൽ

Views


കൊ​ച്ചി: എ​ടി​എ​മ്മി​ല്‍​നിന്നു പ​ണം ത​ട്ടു​ന്ന രാ​ജ​സ്ഥാ​ന്‍ സം​ഘ​ത്തെ ചേ​രാ​ന​ല്ലൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ളാ​യ ആ​സി​ഫ് അ​ലി(26), സാ​ദി​ഖ് ഖാ​ന്‍(30) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

എ​ടി​എ​മ്മി​ല്‍​നിന്നു പ​ണം എ​ടു​ത്ത ശേ​ഷം ഇ​വ​ര്‍ പ​വ​ര്‍ ഓ​ഫ് ചെ​യ്താ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. പണം കൈയില്‍ വരുന്ന ഉടനെ പവര്‍ ഓഫ് ചെയ്യുന്നതായിരുന്നു രീതി. ഇതോടെ, അ​ക്കൗ​ണ്ടി​ല്‍​നി​ന്നു പ​ണം ന​ഷ്ട​പ്പെടു​മെ​ങ്കി​ലും എ​ടി​എ​മ്മി​ലെ സോ​ഫ് വെ​യ​റി​ല്‍ പ​ണം ന​ഷ്ട​മാ​യ​താ​യി കാ​ണി​ക്കില്ല. ഈ സാധ്യത ഉപയോഗിച്ച്‌ ഇവര്‍ വീണ്ടും പണമെടുക്കുകയായിരുന്നു.

ഇ​ത്ത​ര​ത്തി​ല്‍ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഇ​വ​ര്‍ ക​വ​ര്‍​ന്ന​ത്. പോ​ണേ​ക്ക​ര​യി​ലെ എ​സ്ബി​ഐ എ​ടി​എ​മ്മി​ല്‍​നി​ന്നു പ​ണം ക​വ​ര്‍​ന്നെ​ന്നു കാ​ണി​ച്ചു ബാ​ങ്ക് മാ​നേ​ജ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മോ​ഷ​ണ​ത്തി​നാ​യി ക​ള​മ​ശേ​രി​യി​ലെ ഒ​രു റെ​ന്‍റ് എ ​ബൈ​ക്ക് സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നാ​ണ് ഇ​വ​ര്‍ ബൈ​ക്ക് എ​ടു​ത്തി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ആ​ദ്യം മോ​ഷ​ണം ന​ട​ത്തി​യ​പ്പോ​ള്‍ ഇ​വ​രി​ലേ​ക്കു പോ​ലീ​സ് സം​ഘം അ​ന്വേ​ഷണം കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്നു. ര​ണ്ടാം ത​വ​ണ മോ​ഷ​ണ​ത്തി​നാ​യി ബൈ​ക്ക് വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​റ​സ്റ്റ്. പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.



Post a Comment

0 Comments