Flash News

6/recent/ticker-posts

കോവിഡ് കൂടുന്നു . ബൂസ്റ്റർ നിർബന്ധമാക്കി അബുദാബി

Views
അബുദാബി : സർക്കാർ ഓഫിസ് പ്രവേശനത്തിന് അബുദാബിയിൽ ഈ മാസം 10 മുതൽ ബൂസ്റ്റർ ഡോസും നിർബന്ധമാക്കുന്നു . കോവിഡ് വാക്സീൻ രണ്ടാമത്തെ ഡോസ് എടുത്ത് 6 മാസത്തിനുശേഷമാണ് ബൂസ്റ്റർ ഡോസ് എടുക്കേണ്ടത് . യോഗ്യരായ എല്ലാ ജീവനക്കാരും ബൂസ്റ്റർ ഡോസ് എടുത്ത് പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് അബുദാബി ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു . വാക്സീൻ ഇളവുള്ളവരെ ഇതിൽനിന്നും ഒഴിവാക്കിയിട്ടുണ്ട് . പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളോടു സഹകരിക്കണമെന്നും അഭ്യർഥിച്ചു.അബുദാബിയിൽ സർക്കാർ ജീവനക്കാർ 7 ദിവസം ഇടവേളകളിൽ പിസിആർ എടുക്കണമെന്നാണ് നിയമം . സന്ദർശകരും ഉപഭോക്താക്കളും താൽക്കാലിക ജോലിക്കാരും 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം ഹാജരാക്കണം . ഗ്രീൻ സിഗ്നൽ ഇല്ലാത്തവരെ സർക്കാർ ഓഫിസുകളിലേക്കു പ്രവേശിപ്പിക്കില്ലെന്നും അറിയിച്ചു.നേരത്തെ അബുദാബിയിൽ മാത്രമുണ്ടായിരുന്ന നിയമം ഈ മാസം 3 മുതൽ മറ്റു എമിറേറ്റുകളിലെ സർക്കാർ ഓഫിസിലേക്കും വ്യാപിപ്പിച്ചിരുന്നു . ദുബായ് , ഷാർജ , അജ്മാൻ , ഉമ്മുൽഖുവൈൻ , റാസൽഖൈമ , ഫുജൈറ എമിറേറ്റുകളിലെ സർക്കാർ ജീവനക്കാർക്ക് 14 ദിവസം ഇടവേളകളിലാണ് പിസിആർ എടുത്ത് ഗ്രീൻപാസ് നിലനിർത്തേണ്ടത് .
ബൂസ്റ്റർ ഡോസ് എടുത്തുവെന്നു കരുതി കോവിഡ് മാനദണ്ഡത്തിൽ വീഴ്ച പാടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി . ഇത്തരക്കാർക്ക് വീണ്ടും രോഗം പിടിപെട്ടാലും ഗുരുതരമാകില്ലെന്നതാണ് ആശ്വാസം . ബൂസ്റ്ററെടുക്കാൻ സിനോഫാം എടുത്ത 16 വയസ്സിനു മുകളിലുള്ളവർക്ക് രണ്ടാമത്തെ ഡോസ് എടുത്ത് 6 മാസത്തിനുശേഷം ബൂസ്റ്റർ ഡോസ് എടുക്കാം . 50 വയസ്സിനുമുകളിലുള്ള , ഗുരുതര രോഗം പിടിപെട്ടവരാണെങ്കിൽ രണ്ടാമത്തെ ഡോസ് എടുത്ത് 3 മാസത്തിനുശേഷം ബൂസ്റ്റർ എടുക്കാം . ഫൈസർ , സ്പുട്നിക് എന്നിവ എടുത്ത 18 വയസ്സിനു മുകളിലുള്ളവർക്ക് രണ്ടാമത്തെ ഡോസ് എടുത്ത് 6 മാസത്തിനുശേഷം ബൂസ്റ്ററായി ഇതേ വാക്സീൻ തന്നെ എടുക്കണം . വിവിധ രാജ്യങ്ങളിൽനിന്ന് മറ്റേതെങ്കിലും ഇനം വാക്സീൻ എടുത്തവരാണെങ്കിൽ ഏറ്റവും അടുത്തുള്ള വാക്സീൻ കേന്ദ്രത്തിലെത്തി വിവരം ധരിപ്പിച്ച് ഡോക്ടർ നിർദേശിക്കുന്ന വാക്സീൻ ബൂസ്റ്ററായി എടുക്കാമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി .




Post a Comment

0 Comments