Flash News

6/recent/ticker-posts

പങ്കാളികളെ പങ്കുവെക്കുന്ന ഗ്രൂപ്പുകളെ നിരീക്ഷണത്തിലാക്കിയെങ്കിലും കേസ് എടുക്കാനാകാതെ പൊലീസ്...!!!

Views
പരാതിക്കാരില്ലാത്തതിനാല്‍ കേസ് എടുക്കാന്‍ സാധിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്.നിരവധി സ്ത്രീകള്‍ ഈ സംഘത്തിന്റെ പിടിയിലകപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ചങ്ങനാശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നിലവില്‍ കേസ് എടുത്ത് അന്വേഷണം നടത്തുന്നത്. ഈ കേസില്‍ ഒമ്ബതുപേരുള്‍പ്പെട്ടിണ്ട്. ഇതില്‍ ആറു പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പങ്കാളികളെ പങ്കുവെക്കുന്ന ഗ്രൂപ്പുകളെ കുറിച്ചും അവരുടെ പ്രവര്‍ത്തന രീതികളും പോലീസിന് കൃത്യമായി കണ്ടെത്തനായിട്ടുണ്ട്. ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉന്നതരടക്കമുള്ളവരുടെ വിവരങ്ങളും പൊലീസിന്റെ പക്കലുണ്ട്. എന്നാല്‍ പരാതിക്കാരില്ലാത്തിനാല്‍ കേസ് എടുത്ത് അന്വേഷണം നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്.
നിരവധി സ്ത്രീകളെ പങ്കാളികളെ പങ്കുവെക്കുന്ന സംഘങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. ഭര്‍ത്താക്കന്‍മാരുടെ നിര്‍ബന്ധത്തിലാണ് പലരും ഇതിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ ഭീഷണി ഭയന്ന് പലരും പുറത്ത് പറയാന്‍ മടിക്കുകയാണ്. ഈ സാഹചര്യത്തില്‍ പരാതി നല്‍കാന്‍ താല്‍പര്യമുള്ള ഇരകളെ കണ്ടെത്താനുള്ള ശ്രമവും പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.


Post a Comment

0 Comments