Flash News

6/recent/ticker-posts

തേഞ്ഞിപ്പാലത്ത് മൂന്നു പോക്‌സോ കേസിലെ ഇരയായ പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ.

Views
തേഞ്ഞിപ്പാലത്ത് പോക്‌സോ കേസിലെ ഇരയായ പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ.


മലപ്പുറം: തേഞ്ഞിപ്പാലത്ത് പോക്‌സോ കേസിലെ ഇരയായ പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ 18കാരിയായ പെൺകുട്ടിയാണ് തൂങ്ങിമരിച്ചത്. തേഞ്ഞിപ്പാലത്തെ വാടക വീട്ടിൽ വെച്ചാണ് പെൺകുട്ടിയെ തൂങ്ങിയനിലയിൽ കണ്ടത്.

കൊണ്ടോട്ടി, ഫറോക്ക് പോലീസ് സ്‌റ്റേഷനുകളിൽ കൂട്ടബലാത്സംഗം അടക്കം മൂന്ന് പോക്‌സോ കേസുകളിലെ ഇരയാണ് പെൺകുട്ടി. അമ്മയ്ക്കും സഹോദരനുമൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. ഇളയ സഹോദരനെ സ്‌കൂളിലാക്കാനായി പോയ സമയത്താണ് സംഭവമെന്ന് അമ്മ പറയുന്നു.

തിരികെ വന്ന ശേഷം കുട്ടിയെ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് വാതിന് മുകളിലെ കിളി വാതിലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടനെ അയൽവാസികളെ വിളിച്ച് വാതിൽ ചവിട്ടി തുറന്ന് കുട്ടിയെ കയറിൽ നിന്നിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Post a Comment

0 Comments