Flash News

6/recent/ticker-posts

എജ്യു ടോപ്പ് പഞ്ചദിന ക്വിസ് പ്രോഗ്രാം സമ്മാനം വിതരണം ചെയ്തു.

Views
പുതുവത്സരത്തോടനുബന്ധിച്ച് പോപ്പുലർ ന്യൂസ് സംഘടിപ്പിച്ച എജ്യു ടോപ്പ് പഞ്ചദിന ക്വിസ് പ്രോഗ്രാം വിജയികൾക്കുള്ള സമ്മാനം വിതരണം ഒതുക്കുങ്ങൽ വിസ്മയ ഷോറൂമിൽ വച്ച്  നടന്നു.
        ഡിസംബർ 28 ന് തുടങ്ങിയ ക്വിസ് പ്രോഗ്രാം ജനുവരി 1 നാണ് സമാപിച്ചത്. നിരവധി പ്രേക്ഷകർ പങ്കെടുത്ത ഈ പ്രോഗ്രാമിൽ ഒന്നാം സ്ഥാനം നേടിയ ഹനൂൻ അഹ്മദ് വേങ്ങരക്ക്   പി എസ് എൻ ഹൈടെക് നഴ്സറി പെരിന്തൽമണ്ണ സ്പോൺസർ ചെയ്ത ഒന്നാം സമ്മനമായ 3001 രൂപ ബഹു : ഒതുക്കുങ്ങൽ മേഖല വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സുബെെർ നൽകി. രണ്ടാം സ്ഥാനം നേടിയ ഫാത്വിമ സഹ്‌റ കൊടിഞ്ഞിക്ക് വേണ്ടി എത്തിയ അവരുടെ മാതാവ് സൽമക്ക് കൊളപ്പുറം തന്തൂർ ഹട്ട് സ്പോൺസർ ചെയ്ത രണ്ടാം സമ്മാനമായ 2001 രൂപ കരിപ്പൂർ സിവിൽ സർവ്വീസ് ഓഫീസർ ശ്രീ.സിറാജും മൂന്നാം സ്ഥാനം നേടിയ സുബൈദ വേങ്ങരക്ക് പ്രൊജക്ട് എക്സ് സ്പോൺസർ ചെയ്ത മൂന്നാം സമ്മാനമായ 1001 രൂപയും, അഞ്ച് ദിവസങ്ങളിലും പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത ഖൈറുന്നിസ ചെമ്മാടിന് പോപ്പുലർ ന്യൂസിന്റെ പ്രത്യേക സ്നേഹാദരമായ മൊമെന്റോയും വിസ്മയ ജ്വല്ലറി പാർട്ണർ ഉബൈദ് ഇ.വി നൽകി.
      ഈ പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാ മാന്യ പ്രേക്ഷകർക്കും പോപ്പുലർ ന്യൂസ് നന്ദി രേഖപ്പെടുത്തു. അടുത്തൊരു പ്രോഗ്രാമുമായി പോപുലർ ന്യൂസ് വീണ്ടും നിങ്ങളിലേക്കെത്തുന്നതാണ്.




Post a Comment

0 Comments