Flash News

6/recent/ticker-posts

രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തണം: ഉത്തരവിറക്കി സിഎംഡി

Views രാത്രി സമയങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് കെഎസ്ആർടിസി ബസുകൾ നിർത്തണമെന്ന് ജീവനക്കാരോട് സിഎംഡി. ഇതുമായി ബന്ധപ്പെട്ട ഉത്തരവും സിഎംഡി പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയാണ് യാത്രക്കാരുടെ ആവശ്യാനുസരണം ബസ്സുകൾ നിർത്തേണ്ടത്. സ്ത്രീകൾ, മുതിർന്ന പൗരന്മാർ ഭിന്നശേഷിക്കാർ എന്നിവരുടെ ആവശ്യങ്ങൾക്ക് മുഖ്യ പരിഗണന നൽകണമെന്നും ജീവനക്കാർക്ക് കർശന നിർദേശം നൽകി. എന്നാൽ മിന്നൽ സർവീസുകൾക്ക് പുതിയ ഉത്തരവ് ബാധകമല്ല.

നിരവധി ജനോപകാരപ്രദമായ പദ്ധതികൾ ആസൂത്രണം ചെയ്ത് പ്രാബല്യത്തിൽ കൊണ്ടുവരികയാണ് കെ.എസ്.ആർ.ടി.സി. ടൂറിസ്റ്റ് മേഖലയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സർവീസുകളും കെ.എസ്.ആർ.ടി.സി നടത്തുന്നുണ്ട്. മനോഹരമായ പ്രദേശങ്ങളിൽ യാത്രക്കാർക്ക് അൽപ്പ നേരം വിശ്രമിക്കാനും സന്ദർശനം നടത്താനുമുള്ള അനുമതി കെഎസ്ആർടിസി നൽകുന്നു്. കൂടാതെ ചുരുങ്ങിയ ചെലവിൽ വിനോദ യാത്രയും. ഇത്തരം പദ്ധതികളും പുത്തൻ പരിഷ്‌കാരങ്ങളും കെ എസ് ആർ ടി സി ബസ് സർവീസുകളെ ഏറെ ജനപ്രിയമാക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.


Post a Comment

0 Comments