Flash News

6/recent/ticker-posts

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു

Views
ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു
 
 
ഇടുക്കി: കുയിലിമലയിൽ എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിക്കൊന്നു. ഇടുക്കി ഗവൺമെന്‍റ് എൻജിനീയറിങ് കോളജിലാണ് സംഭവം. കണ്ണൂർ സ്വദേശി ധീരജ് രാജേ​ന്ദ്രനാണ് കൊല്ലപ്പെട്ടത്. മറ്റൊരു വിദ്യാർഥിക്ക് കൂടി കുത്തേറ്റിട്ടുണ്ട്.

രണ്ടു പേരെയും ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ധീരജി​ന്‍റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

കെ.എസ്.യു -യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ പ്രവർത്തകർ ആരോപിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അക്രമം നടന്നതെന്നാണ് വിവരം. 

കാമ്പസിൽ പൊലീസി​ന്‍റെ സാന്നിധ്യമുള്ളപ്പോൾ തന്നെയാണ് അക്രമം നടന്നതെന്ന് പ്രിൻസിപ്പൾ ജലജ പറഞ്ഞു. കോളജ് ഗേറ്റി​ന് പുറത്താണ് സംഭവമെന്നും പ്രിൻസിപ്പൾ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം കെ.വി സത്യ​ന്‍റെ വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ധീരജി​ന്‍റെ നെഞ്ചിനാണ് കുത്തേറ്റിരുന്നതെന്ന് കെ.വി സത്യൻ പറഞ്ഞു. യൂത്ത് കോൺഗ്രസുകാരനായ നിഖിൽ പൈലിയാണ് അക്രമം നടത്തിയതെന്നും അയാൾ ഓടിപോകുന്നത് കണ്ടുവെന്നും സത്യൻ പറഞ്ഞു. 






Post a Comment

0 Comments