Flash News

6/recent/ticker-posts

വി ഐ പി കരിങ്കുരങ്ങിന് പൊറോട്ട വാങ്ങി നാട്ടുകാർ വലഞ്ഞു ; രക്ഷയില്ലാതെ കൂട്ടിലടച്ചു.

Views
നിലമ്പൂർ :നാട്ടുകാർക്ക് ശല്യമായതോടെ പിടികൂടി കൂട്ടിലിട്ടതാണ് ഇവനെ, എന്നാൽ മൂന്ന് നേരത്തെ സുഭിക്ഷ ഭക്ഷണം മാത്രം പോര, ഇടക്ക് നല്ല പൊറോട്ടയും കിട്ടണം  നാട്ടുകാർക്ക് ശല്യമായതിനെ തുടർന്ന് പിടികൂടി കൂട്ടിലടച്ച കരിങ്കുരങ്ങിനാണ് ഈ സുഖവാസം.ഈ സുഖവാസം കൊണ്ട് കുടുങ്ങിയതാകട്ടെ വനപ്പാലകരും. നെല്ലിക്കുന്ന് വനമേഖല പ്രേദേശവാസികൾക്ക് ശല്യക്കാരനായി രുന്നു.ഇതിനിടെ നാട്ടുകാരുടെ ആവശ്യപ്രകാരമാണ്  കരിങ്കുരങ്ങിനെ വനം ആർ ആർ ടി വിഭാഗം പിടികൂടി നിലമ്പൂരിലെ ഓഫീസ് പരിസരത്തെ കൂട്ടിലാക്കിയത്.
പിന്നീട് പടുക്ക വനമേഖലയിൽ രണ്ട് പ്രാവശ്യം കയറ്റി വിട്ടെങ്കിലും ഇവൻ ജനവാസകേന്ദ്രങ്ങളിൽ എത്തുകയും ജനങ്ങൾക്ക് ശല്യക്കാരനാവുകയും ചെയ്തതോടെ വീണ്ടും പിടികൂടി ഓഫീസ് പരിസരത്തെ കൂട്ടിലടച്ചു.
പൊതുവിൽ കരിങ്കുരങ്ങ് ജനങ്ങളോട് അടുക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും ജനങ്ങൾക്കിടയിൽ കഴിയാനാണ് ഇവക്ക് ഇഷ്ടം.ജനങ്ങൾക്ക് ബുദ്ധിമുട്ടാവാത്ത രീതിയിൽ സുരക്ഷിതമായ സ്ഥലത്ത് കരിങ്കുരങ്ങിനെ വിട്ടു കിട്ടാൻ കാത്ത് നിൽക്കുകയാണ് ആർ ആർ ടി യിലെ വനപാലകർ.നടപടികൾ പൂർത്തീകരിച്ച് മൃഗശാലക്കോ ജന്തു ശാസ്ത്രവിഭാഗത്തിനോ കൈമാറാനുള്ള ശ്രമം നടത്തുന്നുണ്ട്


Post a Comment

0 Comments