Flash News

6/recent/ticker-posts

സര്‍വര്‍ തകരാര്‍ പരിഹരിക്കുംവരെ റേഷന്‍ വിതരണത്തിന് പ്രത്യേക സംവിധാനം;

Views
സര്‍വര്‍ തകരാര്‍ പരിഹരിക്കുംവരെ  റേഷന്‍ വിതരണത്തിന് പ്രത്യേക സംവിധാനം;
ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് മുമ്പ്
ബാക്കി ഏഴ് ജില്ലകളിൽ ഉച്ചക്ക് ശേഷം

മലപ്പുറം അടക്കം ഏഴ് ജില്ലകളിൽ നാളെ രാവിലെ വിതരണം നടത്തും.


തിരുവനന്തപുരം: സര്‍വര്‍ തകരാര്‍ പരിഹരിക്കുംവരെ റേഷന്‍ വിതരണത്തിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഭക്ഷ്യ,പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഏഴ് ജില്ലകളില്‍ റേഷന്‍ വിതരണം ഉച്ചവരെ നടത്തും. ബാക്കി ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം നടത്തും. 

ഇന്ന് ഉച്ചകഴിഞ്ഞ് എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, ഇടുക്കി, കാസര്‍കോട് എന്നീ ജില്ലകളില്‍ റേഷന്‍ വിതരണം നടത്തും.

നാളെ രാവിലെ മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളില്‍ വിതരണം നടത്തും. 

സംസ്ഥാനത്ത് അഞ്ചു ദിവസമായി റേഷന്‍ വിതരണം മുടങ്ങിയ അവസ്ഥയിലാണ്. ഇന്ന് രാവിലെ എട്ടരയോടെ റേഷന്‍ കടകള്‍ തുറന്നപ്പോള്‍, ഒരു മണിക്കൂറിലേറെ ഇ പോസ് സംവിധാനം പ്രവര്‍ത്തിച്ചു. എന്നാല്‍ 9.45ഓടെ വീണ്ടും തകരാറിലായി. 
സ്റ്റേറ്റ് ഡേറ്റ സെന്ററിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നാണ ഭക്ഷ്യവകുപ്പ് ഇന്നലെ വിശദീകരിച്ചത്. ഐടി വകുപ്പിനാണ് സെന്ററിന്റെ ചുമതല. വെള്ളിയാഴ്ച മുതലാണ് ഇപോസ് സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം സംഭവിച്ച തകരാര്‍ ഏറെയും നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ (എന്‍ഐസി) ഹൈദരാബാദിലെ സര്‍വറിലെ പ്രശ്‌നങ്ങളായിരുന്നു. എന്നാല്‍, ഇപ്പോള്‍ കേരളത്തിന്റെ കീഴില്‍ വരുന്ന നെറ്റ്വര്‍ക് സംവിധാനത്തിലാണു തകരാര്‍.


Post a Comment

0 Comments