Flash News

6/recent/ticker-posts

ഷീറോ: ഹരിതയിൽ നിന്ന് പുറത്താക്കപ്പെട്ടവർ പുതിയ സംഘടന രൂപീകരിച്ചു

Views മുസ്ലിം ലീഗിന്റെ വിദ്യാർഥി സംഘടനയായ എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയിൽ നിന്ന് പുറത്താക്കപ്പെട്ടവർ ചേർന്ന് പുതിയ സംഘടന രൂപീകരിച്ചു. ഷീറോ(shero) എന്ന പേരിലാണ് പുതിയ സന്നദ്ധ സംഘടന രൂപീകരിച്ചത്. ഷീറോയുടെ ഭരണസമിതിയിലെ ഏഴ് പേരിൽ അഞ്ച് പേരും ഹരിതയുടെ മുൻ ഭാരവാഹികളാണ്

ഹരിജ മുൻ പ്രസിഡന്റ് മുഫീദ തെസ്‌നിയാണ് ചെയർപേഴ്‌സൺ. ഒരു രാഷ്ട്രീയ പാർട്ടിയുടെയും കീഴിലല്ല രജിസ്റ്റർ ചെയ്തതെന്നും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനമാണ് ലക്ഷ്യമെന്നും ഭാരവാഹികൾ അറിയിച്ചു. വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവരും സംഘടനയുടെ ഭാഗമാണെന്നും ഇവർ പറഞ്ഞു

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ലൈംഗികാധിക്ഷേപം നടത്തിയെന്ന് പരാതി ഉന്നയിച്ചതോടെയാണ് പരാതിക്കാരെ മുസ്ലിം ലീഗ് പുറത്താക്കിയത്. പരാതി ഉന്നയിച്ച ഹരിത നേതാക്കളെ പിന്തുണച്ച എംഎസ്എഫ് നേതാക്കളെയും മുസ്ലിം ലീഗ് പുറത്താക്കിയിരുന്നു. അതേസമയം ലൈംഗികാധിക്ഷേപം നടത്തിയെന്ന് പറയുന്ന പികെ നവാസ് അടക്കമുള്ള നേതാക്കളെ സംരക്ഷിക്കാനും മുസ്ലിം ലീഗ് മടികാണിച്ചിരുന്നില്ല.


Post a Comment

0 Comments