Flash News

6/recent/ticker-posts

അബുദാബിയിൽ പ്രവേശിക്കാൻ കൊവിഡ് വാക്സിൻ ബൂസ്റ്റർ നിർബന്ധം

Views

അബുദാബിയിൽ പ്രവേശിക്കാൻ കൊവിഡ് വാക്സിൻ ബൂസ്റ്റർ നിർബന്ധമാക്കി , എമിറേറ്റുകളിൽ കൊറോണ വൈറസ് പടരുന്നത് തടയാൻ യുഎഇ നിരവധി മുൻകരുതലുകളും പ്രതിരോധ ആരോഗ്യ നടപടികളും സ്വീകരിക്കുന്നുണ്ട് . “ എല്ലാ തരത്തിലുള്ള വാക്സിനേഷനും ബൂസ്റ്റർ ഡോസുകൾ നിര്ബന്ധമാണ് . ഗ്രീൻ പാസ് നിലനിർത്താൻ വാക്സിനേഷൻ പൂർത്തിയാക്കി ആറ് മാസമായെങ്കിൽ ബൂസ്റ്റർ ടോസിന് ബുക്ക് ചെയ്ത് ഡോസ് സ്വകരിക്കുക . വൈറസ് രോഗലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും പ്രത്യേകിച്ച് ഗുരുതരമായ അസുഖം വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും വാക്സിൻ എടുക്കാൻ രാജ്യത്തെ ആരോഗ്യ മേഖലയിലെ വിദക്തർ താമസക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.ഒരു വ്യക്തി രണ്ട് ഡോസ് സിനോഫാം എടുത്ത ശേഷം ബൂസ്റ്റർ ഡോസായി Pfizer - BioNTech എടുത്തിട്ടുണ്ടെങ്കിലും , ആറ് മാസമായെങ്കിൽ ആ വ്യക്തിക്ക് മറ്റൊരു ബൂസ്റ്റർ ഷോട്ട് എടുക്കേണ്ടതുണ്ടെന്നും അൽ ഹോസ്ൻ ആപ്പിൾ പറയുന്നുണ്ട് .
ആറ് മാസത്തിലധികം മുമ്പ് സിനോഫാം ഡോസ് എടുത്ത പൂർണ്ണമായും വാക്സിനേഷൻ എടുത്ത താമസക്കാർ നിർബന്ധമായും ബൂസ്റ്റർ ഷോട്ട് എടുക്കണം , എന്നാൽ മറ്റ് വാക്സിനേഷനുകൾ എടുത്ത വ്യക്തികൾക്ക് ഇതുവരെ ബൂസ്റ്റർ ഡോസ് ആവശ്യമില്ല.നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി  NCEMA  18 വയസും അതിൽ കൂടുതലുമുള്ള എല്ലാ യുഎഇ നിവാസികളോടും അവസാന ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷം ഒരു ബൂസ്റ്റർ സ്വീകരിക്കാൻ അഭ്യർത്ഥിച്ചു .
നിങ്ങൾ പൂർണ്ണമായി വാക്സിനേഷൻ എടുത്ത് കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ പിസിആർ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ ഒരു ‘ ഗ്രീൻ പാസ് ' ആക്ടിവേറ്റ് ചെയ്യപ്പെടും . പൂർണ്ണമായി വാക്സിനേഷൻ ലഭിക്കുന്നതിന് , നിങ്ങൾക്ക് രണ്ട് ഡോസ് വാക്സിൻ ലഭിച്ചിരിക്കണം . വാക്സിനേഷൻ നില നിലനിർത്തുന്നതിന് , ആറ് മാസമോ അതിൽ കൂടുതലോ നിങ്ങൾക്ക് രണ്ടാമത്തെ ഡോസ് ലഭിച്ചാൽ , നിങ്ങൾക്ക് ഒരു ബൂസ്റ്റർ ഡോസ് ലഭിക്കണം .




Post a Comment

0 Comments