Flash News

6/recent/ticker-posts

മൂന്ന് മാസത്തിനിടെ കൊവിഡ് ബാധിച്ചവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട;നിബന്ധന ഇങ്ങനെ

Views
വീട്ടില്‍ കൊവിഡ്-19 ബാധിതരുണ്ടെങ്കിലും 3 മാസത്തിനിടെ കൊവിഡ്-19 ബാധിച്ച കുടുംബാംഗങ്ങള്‍ക്ക് ക്വാറന്റീന്‍ ബാധകമല്ലെന്ന് സര്‍ക്കാര്‍. കൊവിഡ്-19 ബാധിതര്‍ റൂം ക്വാറന്റൈനില്‍ കഴിയുകയാണെങ്കില്‍ മാത്രമേ ഇത്തരമൊരു ഇളവുള്ളൂ. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ 3 മാസത്തിനിടെ കൊവിഡ്-19 ബാധിച്ചവര്‍ക്കും ഇതേ വ്യവസ്ഥ ബാധകമാണ്. ഈ ജീവനക്കാര്‍ സ്വയം നിരീക്ഷണത്തിലാണ് ജോലി ചെയ്യേണ്ടത്.

ഓഫീസുകളിലും വീടുകളിലും പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ 7 ദിവസം ക്വാറന്റീനില്‍ കഴിയണം. സമ്പര്‍ക്കത്തിലുള്ളവര്‍ ലക്ഷണമുണ്ടെങ്കില്‍ മാത്രം പരിശോധന നടത്തിയാല്‍ മതി. പോസിറ്റീവായാല്‍ ആ ദിവസം മുതല്‍ ഏഴ് ദിവസം കൂടി ക്വാറന്റീനില്‍ ഇരിക്കണം.

ക്വാറന്റീനില്‍ കഴിയുന്നവര്‍ വിവരം സമീപത്തെ ആശാവര്‍ക്കര്‍മാരെ അറിയിക്കണം.




Post a Comment

0 Comments