Flash News

6/recent/ticker-posts

ദുബായ് കെഎംസിസി വെൽഫേർ സ്കീം ഫണ്ട് കൈമാറി

Views
ഉദുമ: ദുബായ് കെ എം സി സി വെൽഫയർ സ്‌കീം പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ ആനുകൂല്യം പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയ ഉദുമ പഞ്ചയാത്തിലെ ഒരു അംഗത്തിനുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് മുസ്ലിം യൂത്ത് ലീഗ്‌ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞിക്ക് കൈമാറി.

ചടങ്ങിൽ ദുബായ് കെ എം സി സി ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി റൗഫ് കെജിൻ സ്വാഗതവും, വൈസ് പ്രസിഡന്റ് നിസാർ മാങ്ങാട് നന്ദിയും പറഞ്ഞു. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അസീസ് കളത്തൂർ, ജനറൽ സെക്രട്ടറി അസിഫ് സഹീർ, ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി കീഴുർ, ടി ഡി കബീർ, ഉദുമ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് റൗഫ് ബാവിക്കര, ശാഖ മുസ്ലിം പ്രസിഡന്റ് ടി വി അബ്ദുല്ല കുഞ്ഞി, ജനറൽ സെക്രട്ടറി മുജീബ് ബേക്കൽ, ട്രഷർ കാദർ പി എ, മുസ്തഫ പാറപ്പള്ളി എന്നിവർ സംബന്ധിച്ചു.


Post a Comment

0 Comments