Flash News

6/recent/ticker-posts

വള്ളത്തോൾ സ്കൂൾ ചുമരുകൾ കളറാക്കി ആദില ടീച്ചർ

Views തിരൂർ: വള്ളത്തോൾ എ.യു.പി സ്കൂളിൻ്റെ ചുമരുകൾ ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിരിക്കയാണ് സ്കൂളിൽ പുതുതായി നിയമനം ലഭിച്ച പൂർവ വിദ്യാർഥികൂടിയായ കെ.പി. ആദില.പൂമ്പാറ്റയും മഴവില്ലും മരങ്ങളും പറവകളും മീനുകളും പൂന്തോട്ടവും  എല്ലാം ഒരോന്നോരോന്നായി ചുമരിൽ മനോഹരമായി വരച്ച് വെച്ചിട്ടുണ്ട്.    തൻ്റെ അധ്യാപകർ കൂടിയായ ഓമന ടീച്ചർ, ഹുസൈൻ മാസ്റ്റർ, പ്രതിഭ ടീച്ചർ, വസന്ത ടീച്ചർ എന്നിവർ ഒരുമിച്ച് വിരമിക്കുന്ന വിരമിക്കുന്ന സമയത്ത് അവർക്കുള്ള  സമ്മാനം കൂടിയാണ് ആദിലയുടെ ചിത്രങ്ങൾ. ലോക്ക് ഡൗൺ കാലത്ത് സമയം ചെലവഴിക്കാൻ തുടങ്ങിയ പരിശ്രമങ്ങളും, യൂ ട്യൂ ബിലെ ചില ചിത്രകലാ ക്ലാസുകളും പ്രൊഫഷണലായി ചിത്രങ്ങൾ ചിത്രങ്ങൾ മനോഹരമാക്കാൻ ആദിലക്ക് സഹായകമായി. പിതാവ് ആദിൽ മംഗലം ഇതേ വിദ്യാലയത്തിലെ പി.ടി.എ പ്രസിഡൻ്റാണ്.


Post a Comment

0 Comments