Flash News

6/recent/ticker-posts

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; വനിതാ പോലീസ് ഉദ്യോഗസ്ഥയടക്കം നാല് പേര്‍ക്ക് പരിക്ക്

Views തിരുവനന്തപുരം :  തിരുവനന്തപുരത്ത് വീണ്ടും ഗൂണ്ടാ ആക്രമണം. പാറശ്ശാല ധനുവച്ചപുരം പരുത്തിവിളയില്‍ ഇരുപതോളം പേരടങ്ങുന്ന സംഘം വീടുകയറി ആക്രമിച്ചു. വീട്ടിലുണ്ടായിരുന്ന വനിതാ സിവില്‍ പോലീസ് ഉദ്യോഗസ്ഥയടക്കം നാലുപേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. 

വിഡിയോ👇




കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് ഗൂണ്ടാ ആക്രമണം നടന്നിരുന്നു. ഈ കേസില്‍ പ്രതികള്‍ ഒളിവില്‍ കഴിയുന്ന വിവരം പോലീസിനെ അറിയിച്ചതാണ് ഇന്നത്തെ ആക്രമണത്തിന് കാരണമെന്നാണ് പോലീസ് നല്‍കുന്ന വിവരം. പരുത്തിവിളയില്‍ ബിജുവിനും ഭാര്യക്കും സിവില്‍ പോലീസ് ഉദ്യോഗസ്ഥയായ സഹോദരിക്കും പരുക്കേറ്റു. ഇവറെ പാറശ്ശാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 


Post a Comment

0 Comments