Flash News

6/recent/ticker-posts

നാട്ടാർക്ക് മാസ്ക് പോക്കറ്റിൽ... പ്രവാസിക്ക് ഇപ്പോഴും ക്വാറന്റീൻ....!

Views
മാസ്ക്താഴെക്കിറങ്ങിക്കൊണ്ടിരിക്കുകയാണ്...! കൊറോണ പരിഷ്‌കരിച്ച് ഒമിക്രോണും ഡെൽറ്റാ ക്രോണുമായി ഉയർന്ന് കൊണ്ടിരിക്കുകയുമാണ്...! എന്തായിട്ടെന്താ ; നാട്ടുകാരുടെ മാസ്ക് പോക്കറ്റിൽ തന്നെ.!
        റോഡിൽ ഇറങ്ങിയാൽ മാസ്ക് വെച്ചവരുടെ എണ്ണം കുറഞ്ഞതായി കാണാം. മാസ്ക് വെക്കാത്തവരുടെ ഷർട്ടിന്റെയോ പാന്റ്സിന്റെയോ പോക്കറ്റിന് പുറത്തേക്ക് തലനീട്ടി നിൽക്കുന്ന മാസ്കിനെയും കാണാം..!
         എല്ലാ ദിവസവും ഉദ്ഘാടനങ്ങളും പരിപാടികളും പൊടിപൊടിക്കുകയാണ്. ഇവിടെയൊന്നും ആളുകളെ എണ്ണത്തിലൊന്നും ഒരു പ്രശ്നവുമില്ല. നിയമം കൊണ്ട് നടക്കുന്ന ഭരണകർത്താക്കൾ പങ്കെടുക്കുന്ന ചടങ്ങാണെങ്കിൽ പോലും ഒരു പ്രശ്നവുമില്ല. ഇവിടെയും മാസ്കിന്റെ സ്ഥാനം പോക്കറ്റിൽ തന്നെ.!
       ഇതൊന്നുമല്ല കൗതുകം, ഗൾഫിൽ നിന്ന് വാക്സിനും ബൂസ്റ്ററും പി സി ആർ ടെസ്റ്റും എയർപോർട്ടിലെ ടെസ്റ്റും  കഴിഞ്ഞ്  കോവിഡ് നെഗറ്റീവ് റിസൾട്ടുമായി നാട്ടിലെത്തുന്ന പ്രവാസി ഏഴ് ദിവസം വീട്ടിൽ ക്വാറന്റീനിലായിരിക്കണമെന്നാണ് മലയാള നാടിന്റെ നിയമം.
 മരണ വീട്ടിൽ 20 പേരും കല്യാണത്തിന് 50 പേരും പങ്കെടുക്കാവൂ എന്നാണ് നിയമം. ഉദ്ഘാടനത്തിനും മറ്റു മാമാങ്കത്തിനും ഒരുക്കുന്ന ശിങ്കാരിമേളക്ക് മാത്രം 20 ൽ അധികമാളുകൾ വരുന്നതിന് ഒരു കുഴപ്പവും ഇല്ല. ഇവിടെ മാസ്കില്ല , അകലം പാലിക്കലില്ല , ആളുകളെ എണ്ണത്തിൽ നിയന്ത്രണവും ഇല്ല.
        കേരള മണ്ണിന്റെ അടിത്തറയായ പ്രവാസിക്ക് സ്വന്തം നാട്ടിലെ ഭരണധാരികാരികളിൽ നിന്ന് എന്നും കറുപ്പിച്ച മുഖമാണ്. മലയാള മണ്ണിൽ കാല് കുത്തിയാൽ പിന്നെ 'രണ്ടാനമ്മ' നയം സഹിക്കേണ്ടി വരുന്നു. നാടിന്റെ സമ്പത്തായ പ്രവാസികളെ അവഗണിക്കുന്ന നിയമങ്ങളെ വലിച്ചെറിയൂ....


Post a Comment

0 Comments