Flash News

6/recent/ticker-posts

പൂക്കിപ്പറമ്പിൽ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്ന പേരിൽ മത നേതാക്കൾക്കെതിരെ എടുത്ത കേസ് പിൻവലിക്കണം:യൂത്ത് ലീഗ്

Views

മലപ്പുറം:കോവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്ന പേരിൽ അബ്ദുസ്സമദ് പൂക്കോട്ടൂർ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് ചാർജ്ജ് ചെയ്ത കേസ് പിൻവലിക്കണമെന്ന് ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് ഷരീഫ് കുറ്റൂരും ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫും ആവശ്യപ്പെട്ടു.തെന്നല പഞ്ചായത്ത് മുസ്ലിം കോർഡിനേഷൻ കമ്മിറ്റി പൂക്കിപ്പറമ്പിൽ പോലീസ് അനുമതി യോടെ നടത്തിയ ന്യൂനപക്ഷ അവകാശ സംരക്ഷണ സമ്മേളനത്തിൽ പങ്കെടുത്ത അബ്ദുസമദ് പൂക്കോട്ടൂർ, SKJMCC സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ്  അബ്ദുൽ ഖാദിർ അൽ ഖാസിമി, SYS മലപ്പുറം വെസ്റ്റ് ജില്ലാ പബ്ലിസിറ്റി വിംഗ് ചെയർമാൻ  സിദ്ധിഖ് ഫൈസി വാളക്കുളം,  മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ശരീഫ് വടക്കയിൽ ,തെന്നല പഞ്ചായത്ത് മുസ്ലിം കോഡിനേഷൻ നേതാക്കൾ എന്നിവർക്കെതിരെ കേസെടുത്ത തിരൂരങ്ങാടി പോലീസിന്റെ നടപടി ധിക്കാരമാണ്.ആയിരങ്ങളും പതിനായിരങ്ങളും പങ്കെടുക്കുന്ന സി.പി.എം ഉൾപ്പെടെയുള്ളവരുടെ പാർട്ടി പരിപാടികളും മറ്റും നടക്കുന്ന നാട്ടിലാണ് ഒരു ന്യായീകരണവുമില്ലാത്ത രീതിയിൽ പോലീസ് കേസെടുത്തിരിക്കുന്നത്.ഇത് അംഗീകരിക്കാൻ കഴിയില്ല.നിയമത്തെ വെല്ലു വിളിച്ച് പ്രകടനം നടത്തുകയും പ്രസംഗിക്കുകയും ചെയ്യുന്ന ആർ.എസ്.എസുകാർക്ക് സംരക്ഷണം കൊടുക്കുന്ന പോലീസ് തന്നെയാണ് കഴിഞ്ഞ ദിവസം ആർ.എസ്.എസിനെതിരെ പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്തത്.ഒരു പ്രത്യേക വിഭാഗത്തിനെതിരെ മാത്രം ചലിക്കുന്ന പോലീസ് നയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്ന് ഇരുവരും പറഞ്ഞു.


Post a Comment

0 Comments